ഡോ. ജോയി ഫ്രാൻസിസ് വിതയത്തിൽ അന്തരിച്ചു

ഡോ. ജോയി ഫ്രാൻസിസ് വിതയത്തിൽ അന്തരിച്ചു. ഇന്നലെ (22\11\2022) വൈകുന്നേരം 6.30- നായിരുന്നു അന്ത്യം. അദ്ദേഹത്തിന് 76 വയസായിരുന്നു. മൃതദേഹം ഇന്നു രാവിലെ ആറു മുതൽ ഒമ്പതു മണി വരെ പാലാ കാർമ്മൽ ആശുപത്രിയിൽ പൊതുദർശനത്തിനു വച്ച ശേഷം ഭവനത്തിലേക്ക് കൊണ്ടുവന്നു.

മൃതസംസ്ക്കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് കിഴതടിയൂർ സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.

ദീർഘകാലമായി പാലായിലെ കാർമ്മൽ മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചീഫ് ഫിസിഷ്യനായി സേവനം ചെയ്തുവരികയായിരുന്നു. ലൈഫ് ഡേയിലെ സ്ഥിരം എഴുത്തുകാരനായിരുന്നു അദ്ദേഹം.

ഡോ. ജോയി ഫ്രാൻസിസിന് ലൈഫ് ഡേയുടെ ആദരാജ്ഞലികൾ!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.