വിശ്വാസത്തിന്റെ കണ്ണുകളിലൂടെ ലോകത്തെ കാണാൻ വിശ്വാസികളോട് ആവശ്യപ്പെട്ട് മാർപാപ്പ

വിശ്വാസം നഷ്ടപ്പെടുത്താതെ ജീവിതത്തെ അഭിമുഖീകരിക്കണമെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. മെയ് 28-ന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ ‘കർസിലോസ് ഇൻ ക്രിസ്ത്യാനിറ്റി’യിലെ അംഗങ്ങളുമായി നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ജീവിതത്തിന്റെ ഭൗതിക കാര്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ എല്ലാവരും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ക്രിസ്തുവിലുള്ള വിശ്വാസവും മുറുകെ പിടിക്കണം. അങ്ങനെ നമ്മുടെ ഓരോ വീക്ഷണവും വിശ്വാസത്താൽ സമ്പന്നമാകട്ടെ. ക്രമേണ മടി, നിഷ്‌ക്രിയത്വം, ഭീരുത്വം എന്നിവയിൽ നിന്ന് നാം അറിയാതെ തന്നെ ഓടിയകലും. അങ്ങനെ ലോകമോഹങ്ങളിൽ നിന്ന് നമ്മൾ പുറത്തു വരികയും വിശ്വാസത്തിന്റെ തീക്ഷ്ണതയാൽ എരിയുകയും ചെയ്യും” – പാപ്പാ പറഞ്ഞു. വിശ്വാസികളുടെ കൂട്ടായ്മ വളരണമെന്നും എല്ലാവരും സഭയിൽ ഒന്നായിരിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.