വിഭജനത്തിനും സംഘർഷത്തിനുമുള്ള പ്രതിവിധിയാണ് സൗഹൃദസംഭാഷണം: ഫ്രാൻസിസ് പാപ്പാ

പരസ്പര ബഹുമാനവും സംഭാഷണവുമാണ് ഇന്നത്തെ സംഘർഷങ്ങൾക്കുള്ള പ്രതിവിധിയെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ ആറിന് വത്തിക്കാനിൽ നടന്ന മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാപ്പാ.

“സംഘർഷത്താൽ തകർന്ന ലോകത്ത് മതാന്തര സംവാദം നിർണ്ണായകമാണ്. ഇന്ന് ലോകത്ത് നാം അനുഭവിക്കുന്ന സംഘർഷത്തിനുള്ള ഒരേയൊരു പ്രതിവിധി എന്ന നിലയിൽ, വൈവിധ്യത്തിന്റെ സ്വീകാര്യതയിലും അപരനോടുള്ള ബഹുമാനത്തിലും അധിഷ്ഠിതമായ സംഭാഷണം അനിവാര്യമാണ്. വ്യത്യസ്‌ത സംസ്‌കാരങ്ങളിലും ഭാഷകളിലും മതങ്ങളിലുമുള്ള ആളുകളും സമൂഹങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വികാസത്തെക്കുറിച്ചുള്ള അവബോധത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഡിക്കാസ്റ്ററി. വി. പോൾ ആറാമൻ പാപ്പാ മറ്റ് മതങ്ങളിലുള്ളവരുമായുള്ള സംഭാഷണത്തിന്റെ അടയാളമായാണ് ഇത് സ്ഥാപിച്ചത്” – പാപ്പാ പറഞ്ഞു.

1964-ലാണ് വി. പോൾ ആറാമൻ മാർപാപ്പ ഈ ഡിക്കാസ്റ്ററി സ്ഥാപിച്ചത്. രണ്ടാം വത്തിക്കാൻ കൗൺസിലിനിടയിലുള്ള തന്റെ പെന്തക്കുസ്‌താ പ്രബോധനത്തിനിടയിലാണ് ‘സെക്രട്ടേറിയറ്റ് ഫോർ നോൺ ക്രിസ്ത്യൻസ്’ എന്ന പേരിൽ ഈ ഡിക്കാസ്റ്ററി സ്ഥാപിമായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.