ദൈനംദിന ആത്മപരിശോധന, തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ സഹായിക്കും: മാർപാപ്പ

ആത്മീയജീവിതത്തിൽ വളരാൻ നമ്മെ സഹായിക്കുന്ന ഒന്നാണ് ദൈനംദിന ആത്മപരിശോധന. അത് തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ നമ്മെ സഹായിക്കുമെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. നവംബർ 30- ന് പൊതുസദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“മനഃസാക്ഷിയുടെ പരിശോധന എന്നത് ഒരാളുടെ ചിന്തകളുടെയും വാക്കുകളുടെയും പ്രവൃത്തികളുടെയും പ്രാർത്ഥനാപൂർവ്വമായ പ്രതിഫലനമാണ്. അത് പാപത്തിന്റെ വഴികളെ തിരിച്ചറിയാനും ദൈവത്തിന്റെ കരുണക്കായി അപേക്ഷിക്കാനും സഹായിക്കുന്നു. ഈ ദൈനംദിന പരീക്ഷ നമ്മുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കാനുള്ള ഒരു ക്ഷണമാണ്. ചെയ്യുന്ന തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള ക്ഷണമാണ്” – പാപ്പാ ഓർമ്മപ്പെടുത്തി.

പിശാചിന്റെ പ്രലോഭനം നമുക്ക് ഏറ്റവും പ്രിയങ്കരമായതിൽ നിന്നാണ് ആരംഭിക്കുന്നത്. അതിനാലാണ് ദൈനംദിന ആത്മപരിശോധന വളരെ പ്രധാനപ്പെട്ടതായിരിക്കുന്നത്. ഒരു ദിവസം പൂർത്തിയാക്കുന്നതിനു മുമ്പ്, കുറച്ചു സമയം ശാന്തമായി നമ്മിലേക്ക് തന്നെ നോക്കാൻ സമയം കണ്ടെത്തണം – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.