ജീവിതത്തിലെ പ്രതിസന്ധികൾ ദൈവത്തിലേക്ക് നമ്മെ കൂടുതൽ അടുപ്പിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ജീവിതത്തിലെ പ്രതിസന്ധികൾ ദൈവത്തിനായുള്ള നമ്മുടെ ആവശ്യകതയെ പുനരുജ്ജീവിപ്പിക്കുകയും അങ്ങനെ കർത്താവിലേക്ക് മടങ്ങാനും അവന്റെ സ്നേഹം വീണ്ടും അനുഭവിക്കാനും നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. മെയ് ഒൻപതിന് ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പാ ഇക്കാര്യം വെളിപ്പെടുത്തിയത്.

“ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും പ്രതിസന്ധികളെ നാം ഭയപ്പെടേണ്ടതില്ല. പ്രതിസന്ധികൾ ദൈവത്തിനായുള്ള നമ്മുടെ ആവശ്യകതയെ പുനരുജ്ജീവിപ്പിക്കുന്നു. അങ്ങനെ കർത്താവിലേക്ക് മടങ്ങാനും അവന്റെ സ്നേഹം വീണ്ടും അനുഭവിക്കാനും നമ്മെ അനുവദിക്കുന്നു” – പാപ്പാ ട്വിറ്ററിൽ കുറിച്ചു.

“പ്രതിസന്ധികൾ ഒരു പാപമല്ല; അവ ഒരു പാതയാണ്. നാം അവയെ ഭയപ്പെടേണ്ടതില്ല. പലപ്പോഴും അവർ നമ്മെ വിനയാന്വിതരാക്കുന്നു. കാരണം അവർ മറ്റുള്ളവരേക്കാൾ മികച്ചവരായിരിക്കുക എന്ന ആശയം നമ്മിൽ നിന്ന് നീക്കം ചെയ്യുന്നു. പ്രതിസന്ധികൾ നമ്മുടെ ആവശ്യം തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. അവ ദൈവത്തിനായുള്ള നമ്മുടെ ആവശ്യം പുനരുജ്ജീവിപ്പിക്കുകയും അങ്ങനെ കർത്താവിലേക്ക് മടങ്ങാനും അവന്റെ മുറിവുകളിൽ തൊടാനും അവന്റെ സ്നേഹം വീണ്ടും അനുഭവിക്കാനും നമ്മെ അനുവദിക്കുന്നു” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.