പ്രതിസന്ധികൾ സുവിശേഷവത്ക്കരണത്തിനുള്ള അവസരങ്ങളാണ്: ഫ്രാൻസിസ് പാപ്പാ

നാം അനുഭവിക്കുന്ന പ്രതിസന്ധികൾ സുവിശേഷവത്ക്കരണത്തിനുള്ള അവസരങ്ങളാണെന്ന് ഫ്രാൻസിസ് പാപ്പാ. ആഗോള വിദ്യാഭ്യാസ ഉടമ്പടി സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“അധ്യാപകർ പഴമയെ കാത്തുസൂക്ഷിക്കാനും യുവതലമുറയെ മുന്നോട്ടു നയിക്കാനും കടപ്പെട്ടവരാണ്. ഓരോ വിദ്യാഭ്യാസ പ്രക്രിയയും, വ്യക്തികളെയും അവർക്ക് ആവശ്യമായിട്ടുള്ളവയെയും കേന്ദ്രീകരിക്കുന്നതായിരിക്കണം. മറ്റെല്ലാം രണ്ടാം സ്ഥാനത്താണ്. നമ്മുടെ മാനവികതയുടെയും ജീവിതത്തിന്റെയും അതുപോലെ നാം ജീവിക്കുന്ന ലോകത്തിന്റെയും അർത്ഥം പ്രസംഗിക്കുന്നതിനുള്ള അവസരങ്ങളാണ് നാം കടന്നുപോകുന്ന ഓരോ പ്രതിസന്ധിയും. അതു മാത്രമല്ല, ക്രിസ്തുവിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് ഒരു വ്യക്തിയും സൃഷ്ടിക്കപ്പെട്ടതെന്ന തിരിച്ചറിവിലേക്കും ഈ പ്രതിസന്ധികൾ നമ്മെ നയിക്കും” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.