നിക്കരാഗ്വയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട ബിഷപ്പിനും വൈദികർക്കും വേണ്ടി പ്രാർത്ഥന തുടരണം: മതഗൽപ്പ രൂപത

പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്ത് തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മതഗൽപ്പ രൂപത. ബിഷപ്പ് റൊളാൻഡോ അൽവാരസ്, വൈദികർ, സെമിനാരിക്കാർ, വിശ്വാസികൾ എന്നിവരാണ് തടങ്കലിലുള്ളത്. സെപ്റ്റംബർ 26-ലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രൂപതയുടെ ഈ അഭ്യർത്ഥന.

ബിഷപ്പ് അൽവാരസിനെയും കൂടെയുള്ളവരെയും, ആഗസ്റ്റ് നാലു മുതൽ 19 വരെ മതഗൽപ്പയിലെ ബിഷപ്പ് ഹൗസിൽ നിന്ന് പുറത്തുപോകുന്നതിൽ നിന്നും നിക്കരാഗ്വൻ പോലീസ് തടഞ്ഞിരുന്നു. പിന്നീട് ബിഷപ്പിനെ ഉൾപ്പെടെയുള്ളവരെ പോലീസ് മനാഗ്വയിലേക്ക് തട്ടിക്കൊണ്ടു പോയി. ഇപ്പോൾ ദിവസങ്ങളായി അവർ വീട്ടുതടങ്കലിൽ തുടരുകയാണ്.

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, പ്രോസിക്യൂട്ടർ ബിഷപ്പിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിനെതിരെ എന്ത് കുറ്റമാണ് ആരോപിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ബിഷപ്പിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം സെപ്റ്റംബർ 15-ന് യൂറോപ്യൻ പാർലമെന്റ്, 16-നെതിരെ 538 വോട്ടുകൾക്ക് അംഗീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.