‘ഞങ്ങളുടെ ദൗത്യം ഉപേക്ഷിക്കില്ല’ -മാർപാപ്പയോട് ആക്രമണത്തിന് ഇരയായ മൊസാംബിക്കിലെ മിഷനറിമാർ

മൊസാംബിക്കിലെ ഞങ്ങളുടെ മിഷൻ പ്രവർത്തനങ്ങൾ ഉപേക്ഷിക്കില്ല എന്ന് വെളിപ്പെടുത്തി മൊസാംബിക്കിൽ ഇസ്ലാമിക തീവ്രവാദികളാൽ കൊല്ലപ്പെട്ട സി. മരിയ ഡി കോപ്പിയുടെ ഒപ്പമുണ്ടായിരുന്ന കോംബോണി മിഷനറിമാർ. മാർപാപ്പയ്ക്ക് എഴുതിയ കത്തിലാണ് ഈ സന്യാസിനിമാർ ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നത്. മൊസാംബിക്കിലെ ചിപെനിൽ സെപ്തംബർ ആറ് ചൊവ്വാഴ്ച രാത്രിയാണ് സി. മരിയ ഡി കോപ്പിയുടെ മരണത്തിൽ കലാശിച്ച ആക്രമണം നടന്നത്.

ഇറ്റലിയിലെ COPE യുടെ ലേഖകനായ ഈവ ഫെർണാണ്ടസാണ് ഈ കത്ത് ഫ്രാൻസിസ് മാർപാപ്പയ്ക്ക് നൽകിയത്. കത്തിനോടൊപ്പം ആഫ്രിക്കയിലെ ദരിദ്രരായ സ്ത്രീകൾ ഉപയോഗിക്കുന്ന തരത്തിലുള്ള ‘കപ്പുലാന’ എന്ന പേരിലുള്ള ഒരു കഷണം തുണിയും ഉൾപ്പെട്ടിരുന്നു. കസാക്കിസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെ ഫ്രാൻസിസ് മാർപാപ്പയ്ക്ക് പത്രപ്രവർത്തകൻ നൽകിയ കത്തിൽ, ഈ തുണിത്തരങ്ങൾ മൊസാംബിക്കിലെ ജനങ്ങളുടെയും ആഫ്രിക്കയിലെ നിരവധി ജനങ്ങളുടെയും ജീവിതത്തിന്റെ പ്രതീകമാണെന്ന് മിഷനറിമാർ വിശദീകരിച്ചു. 60 വർഷത്തോളം മിഷനറിയായി സേവനമനുഷ്ഠിച്ച മൊസാംബിക്കിലെ ചിപെനെയിൽ കൊലചെയ്യപ്പെട്ട 84-കാരിയായ ഇറ്റാലിയൻ സന്യാസിനിയുടെ മൃതദേഹം സംസ്കരിച്ചു.

“ഞങ്ങളുടെ സഹോദരിയുടെ മരണം മൊസാംബിക്കിലും ലോകമെമ്പാടുമുള്ള മിഷനറി ജീവിതത്തെ പുനരുജ്ജീവിപ്പിക്കും,” സന്യാസിനിമാർ മാർപ്പാപ്പയ്ക്ക് അയച്ച കത്തിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.