പ്രായമായ മാതാപിതാക്കൾക്കായി വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിക്കാം: കൊളംബിയൻ ബിഷപ്പ്

പ്രായമായ മാതാപിതാക്കൾക്കായുള്ള ദിനത്തിൽ അവർക്കായി വിശുദ്ധ കുർബാനയിൽ പ്രത്യേകം പ്രാർത്ഥിക്കുവാൻ എല്ലാ വിശ്വാസികളോടും ആഹ്വാനം ചെയ്തു കൊളംബിയയിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസിൽ (CEC) വയോജനങ്ങളുടെ പാസ്റ്ററൽ കെയറിന്റെ ചുമതലയുള്ള ബിഷപ്പ് ജോസ് ക്ലാവിജോ മെൻഡസ്. ലോക വയോജന ദിനം ഞായറാഴ്ച ആചരിക്കുന്ന സാഹചര്യത്തിലാണ് ബിഷപ്പ് ഇപ്രകാരം ആഹ്വാനം ചെയ്തത്.

നമുക്ക് ഈ ലോക മുത്തശീ മുത്തച്ഛൻമാരുടെ ദിനം നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാന ഘടകമാക്കി മാറ്റാം. അതുവഴി മുതിർന്ന മാതാപിതാക്കളെ പരിഗണിക്കുകയും അവർക്കായി സമയം മാറ്റിവയ്ക്കുകയും ചെയ്യാം. ഈ ആഘോഷം ഒരു ദിവസത്തേയ്ക്കല്ല, മറിച്ച് എല്ലാ ദിവസവും വർഷം മുഴുവനും ഈ ആഘോഷം നിലനിൽക്കണം. ബിഷപ്പ് ഓർമിപ്പിച്ചു. നമ്മുടെ മുതിർന്ന മാതാപിതാക്കൾ പാരമ്പര്യത്തിന്റെ ഭാഗമാണ്, അവർ ഒരു സംസ്കാരത്തിന്റെ ഓർമ്മയാണ്. കുടുംബത്തിലും ഇടവകയിലും സമൂഹത്തിലും സമൂഹത്തിലും നാം അവർക്ക് ഒരു കൈത്താങ്ങ് നൽകേണ്ടതുണ്ട്. ബിഷപ്പ് കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.