ലൈബീരിയയിൽ കവർച്ചാസംഘത്തെ കണ്ട് ഭയന്നോടി; ദൈവാലയത്തിലെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 29 പേർ മരിച്ചു

ദൈവാലയത്തിലെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 29 ലൈബീരിയൻ വിശ്വാസികൾ മരിച്ചു. ജനുവരി 19 -ന് രാത്രി ലൈബീരിയയുടെ തലസ്ഥാനമായ മൺറോവിയയിലെ ഒരു ഫുട്ബോൾ മൈതാനത്ത് നടന്ന ക്രൈസ്തവ സമ്മേളനത്തിലായിരുന്നു അപകടം.

സമ്മേളനത്തിൽ നിന്ന് പുറത്തുപോകുമ്പോൾ ചില മോഷ്ടാക്കൾ വിശ്വാസികളെ കൊള്ളയടിച്ച് പരിഭ്രാന്തി സൃഷ്ടിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. “ഞങ്ങൾ പോകുമ്പോൾ, ചില മോഷ്ടാക്കൾ പണവും ഫോണും ആവശ്യപ്പെട്ടു. ഇതുകണ്ട് ഞങ്ങൾ ഭയന്ന് ഓടാൻ തുടങ്ങി. പക്ഷേ പുറത്തിറങ്ങേണ്ട വാതിൽ വളരെ ചെറുതായിരുന്നു. പലരും താഴെ വീണു. താഴെ വീണവരെ ചവിട്ടി മറ്റുള്ളവർ പുറത്തേക്കോടി” -ഒരു ദൃക്‌സാക്ഷി പറഞ്ഞു. കൊല്ലപ്പെട്ടവരിൽ 11 കുട്ടികളും 18 മുതിർന്നവരും ഉൾപ്പെടുന്നു.

ലൈബീരിയൻ പ്രസിഡന്റ് ജോർജ്ജ് വീഹ് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്താൻ പോലീസിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.