മൊസൂളിൽ നിന്നും വീണ്ടും ഉയരുന്ന പള്ളിമണികൾ; ഇസ്ലാമിക തീവ്രവാദികളുടെ അധിനിവേശത്തിനു ശേഷം ഇതാദ്യം

ഇസ്ലാമിക് സ്റ്റേറ്റിന്റെ മൊസൂൾ അധിനിവേശം നടന്ന് എട്ട് വർഷങ്ങൾക്കു ശേഷം ആദ്യമായി സെന്റ് പോൾസ് കൽദായ കത്തോലിക്ക കത്തീഡ്രലിനു മുകളിൽ മണികൾ മുഴങ്ങി. അധിനിവേശ കാലത്ത് ഒരു മുസ്ലീം കുടുംബം ഒളിപ്പിച്ചുവച്ചിരുന്ന മണിയായിരുന്നു ദൈവാലയത്തിൽ ഉപയോഗിച്ചത്. ഇറാഖിലെ നിനവേ സമതലത്തിൽ നിന്നുള്ള ക്രൈസ്തവർ നവംബർ 13- ന് പ്രാർത്ഥനകളിൽ പങ്കെടുക്കാൻ കത്തീഡ്രലിലെത്തി.

മൊസൂളിലെയും അക്രയിലെയും കൽദായ ആർച്ചുബിഷപ്പ് നജീബ് മൈക്കിൾ മൊസൂളിന്റെ രക്ഷാധികാരിയായ കന്യകാമറിയത്തിന്റെ ഗ്രോട്ടോയിലെത്തുകയും പള്ളി അങ്കണത്തിൽ മണികൾ മുഴക്കുകയും ചെയ്തു. “അക്രമത്തെയും യുദ്ധങ്ങളെയും അപലപിക്കാൻ ഹൃദയങ്ങളെ ഒന്നിപ്പിക്കാനുള്ള ക്ഷണമാണ് ഈ പള്ളിമണിയുടെ മുഴക്കം” – ബിഷപ്പ് വ്യക്തമാക്കി.

2014 മുതൽ 2017 വരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ മൊസൂൾ അധിനിവേശ സമയത്ത് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് സെന്റ് പോൾ കത്തീഡ്രൽ അടച്ചിരുന്നു. 2019- ൽ കത്തീഡ്രൽ വീണ്ടും തുറന്നു. കഴിഞ്ഞ വർഷം ഫ്രാൻസിസ് മാർപാപ്പ ഇറാഖിലേക്കു നടത്തിയ ചരിത്രപരമായ യാത്രയിൽ, ഇസ്ലാമിക് സ്റ്റേറ്റ് നഗരത്തിൽ ഖിലാഫത്ത് പ്രഖ്യാപിച്ചതിനു ശേഷം തകർന്നതോ, നശിപ്പിക്കപ്പെട്ടതോ ആയ പള്ളികൾ നിരവധിയുള്ള മൊസൂളിൽ എത്തി പ്രാർത്ഥിച്ചു. ഇറാഖും അന്താരാഷ്‌ട്ര സേനയും മൊസൂൾ വീണ്ടെടുത്തതിനു മുമ്പ് ഏകദേശം മൂന്നു വർഷത്തോളം ഇസ്ലാമിക തീവ്രവാദികളുടെ കീഴിലായിരുന്നു ഈ സ്ഥലം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.