നൈജീരിയയിൽ ഒരു സംസ്ഥാനത്ത് മാത്രം രണ്ടുമാസത്തിനിടെ കൊല്ലപ്പെട്ടത് 68 ക്രൈസ്തവർ

2022 മെയ് മുതൽ ജൂൺ വരെ, നൈജീരിയ ഉൾപ്പെടുന്ന 36 സംസ്ഥാനങ്ങളിൽ ഒന്നിൽ നിന്ന് മാത്രം കുറഞ്ഞത് 68 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ സംഘടന. തട്ടിക്കൊണ്ടുപോകപ്പെട്ടതോ നാടുകടത്തപ്പെട്ടതോ ആയ മറ്റ് ആയിരക്കണക്കിന് ആളുകളെ കൂടാതെയുള്ള കണക്കുകളാണ് സംഘടന പുറത്തുവിട്ടിരിക്കുന്നത്.

“സ്വാഭാവികമായും, ഈ അവസ്ഥയിലൂടെ ജീവിക്കേണ്ടി വരുന്നത് എനിക്കും എന്റെ ജനങ്ങൾക്കും ദുഷ്കരമാണ്,” മകുർദി ബിഷപ്പ് വിൽഫ്രഡ് ചിക്പ അനഗ്‌ബെ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയോട് പറഞ്ഞു. നിലവിലെ നൈജീരിയൻ ഗവൺമെന്റ് ഈ നിരന്തരമായ ആക്രമണങ്ങൾക്ക് മുന്നിൽ ഒന്നും ചെയ്യുന്നില്ല. കൊള്ളക്കാർ എന്ന് വിളിക്കപ്പെടുന്നവരുടെ കൈകളാൽ മുസ്ലീങ്ങളും കൊല്ലപ്പെടുമെന്നത് പോലുള്ള പരിഹാസ്യമായ കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. ബിഷപ്പ് വെളിപ്പെടുത്തി.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ആക്രമണങ്ങൾ നൈജീരിയയുടെ മധ്യമേഖലയിലെ ക്രിസ്ത്യൻ കർഷക സമൂഹങ്ങൾക്ക് നേരെതന്നെയാണ് ഇപ്പോഴും സംഭവിക്കുന്നതെന്ന് പൊന്തിഫിക്കൽ സംഘടന വ്യക്തമാക്കി. “ഭീകരർ നാടോടികളായ ഇടയന്മാരായി വേഷംമാറി അവരുടെ യഥാർത്ഥ ലക്‌ഷ്യം മറയ്ക്കുവാൻ ശ്രമിക്കുന്നു. ഭീകരരുടെ യഥാർത്ഥ ലക്‌ഷ്യം എന്നത് ക്രിസ്ത്യാനികളെ ഈ നാട്ടിൽ നിന്ന് പുറത്താക്കുക എന്നതാണ്. ഫുലാനി തീവ്രവാദികൾ നടത്തുന്ന കൊലപാതകങ്ങളുടെയും കുടിയിറക്കലിന്റെയും സ്വേച്ഛാപരമായ നാശത്തിന്റെയും വർദ്ധനവ് ക്രൈസ്തവരെ ഈ നാട്ടിൽ നിന്ന് പുറത്താക്കുക എന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി മാറുന്നു”- ബിഷപ്പ് വിൽഫ്രഡ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.