നൈജീരിയയിൽ നിരവധി ക്രൈസ്തവരെ തട്ടിക്കൊണ്ടു പോയി

വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒരു ദൈവാലയത്തിൽ നിന്നും സെപ്റ്റംബർ 17-ന് ഒരു വൈദികനെയും 60-ഓളം ക്രൈസ്തവരെയും തട്ടിക്കൊണ്ടു പോയി. തട്ടിക്കൊണ്ടു പോകപ്പെട്ട ഫാ. ലിയോ റാഫേൽ ഒസിഗിയെ പിന്നീട് വിട്ടയച്ചു. സാധാരണയായി ക്രൈസ്തവർക്കു നേരെ ആക്രമണം നടത്തുന്ന ഫുലാനി തീവ്രവാദികളാണ് ഈ ആക്രമണത്തിനും പിന്നിൽ.

പുലർച്ചെ രണ്ടു മണിയോടെ നൈജർ സ്റ്റേറ്റിലെ സുലേജയിലുള്ള ഇടവക ദൈവാലയത്തിലെ രാത്രിശുശ്രൂഷകൾക്കു ശേഷമാണ് അക്രമികൾ ക്രൈസ്തവരെ തട്ടിക്കൊണ്ടു പോയത്. “ഫുലാനി തീവ്രവാദികൾ ഇടവക വൈദികനെയും വിശ്വാസികളെയുമാണ് തട്ടിക്കൊണ്ടു പോയത്. ഈ ആക്രമണം നടന്ന് മണിക്കൂറുകൾക്കു ശേഷമാണ് സുമ റോക്ക് ബാരക്കിൽ നിന്നുള്ള സൈനികർ അവിടെയെത്തിയത്” – പ്രദേശവാസികൾ വെളിപ്പെടുത്തുന്നു.

തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികനെ മോചിപ്പിച്ചെങ്കിലും നിരവധി ക്രൈസ്തവർ അക്രമികളുടെ പിടിയിലാണ്. നൈജറിലെയും വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ മറ്റ് സംസ്ഥാനങ്ങളിലെയും നിരവധി ക്രൈസ്തവർ വളരെ ദുരിതപൂർണ്ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.