
ക്രൈസ്തവർക്ക് ഏറ്റവും ഭീഷണിയുയർത്തുന്ന രാജ്യമായി മാറിയിരിക്കുകയാണ് നൈജീരിയ. 2022- ന്റെ തുടക്കത്തിൽ നടന്ന ആക്രമണങ്ങളിൽ 896 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.
ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ തുടങ്ങിയ തീവ്രവാദ സംഘടനകളും ഫുലാനി തീവ്രവാദികളുമാണ് ഈ ആക്രമണങ്ങൾക്ക് ഉത്തരവാദികൾ. ഈ തീവ്രവാദ സംഘടനകൾ ഒരുമിച്ച് പ്രവർത്തിക്കുകയും അവരുടെ അക്രമണങ്ങളുടെ ആഘാതം വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
നൈജീരിയയിൽ കഴിഞ്ഞ ഇരുപത് വർഷം നടന്ന ആക്രമണങ്ങളിൽ അനേകം ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ സർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നൈജീരിയയിൽ സൈന്യവും പോലീസും രഹസ്യാന്വേഷണ ഏജൻസികളും എല്ലാം നിയന്ത്രിക്കുന്നത് മുസ്ലീങ്ങളാണ്.
ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് നൈജീരിയ. നൈജീരിയയിൽ 200 ദശലക്ഷത്തിലധികം ആളുകളാണ് താമസിക്കുന്നത്. കഴിഞ്ഞ വർഷം, പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച്, ലോക രാജ്യങ്ങളിൽ ക്രൈസ്തവർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്ന രാജ്യമാണ് നൈജീരിയ.