ക്രൈസ്തവരും ഹിന്ദുക്കളും പൊതുനന്മക്കായി ഒരുമിച്ചു പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് വത്തിക്കാൻ

ക്രൈസ്തവരും ഹിന്ദുക്കളും പൊതുനന്മക്കായി ഒരുമിച്ചു പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് വത്തിക്കാൻ. മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലാണ് ദീപാവലി സന്ദേശത്തിൽ ഇപ്രകാരം പറഞ്ഞത്. ഒക്ടോബർ 24-നാണ് ദീപാവലി ഉത്സവം നടക്കുന്നത്.

മതാന്തര സംവാദത്തിനുള്ള ഡിക്കാസ്റ്ററി, ‘ക്രിസ്ത്യാനികളും ഹിന്ദുക്കളും: നമുക്ക് സഹവർത്തിത്വവും സഹ-ഉത്തരവാദിത്വവും ഒരുമിച്ചു പ്രോത്സാഹിപ്പിക്കാം’ എന്ന തലക്കെട്ടിൽ ഹിന്ദുക്കൾക്ക് സന്ദേശം അയച്ചു. ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ മിഗുവൽ ഏഞ്ചൽ ആയുസോ ഒപ്പിട്ടു.

“ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും ഒരുമിച്ച് എങ്ങനെ സഹവർത്തിത്വവും എല്ലാവരുടെയും നന്മക്കായി സഹ-ഉത്തരവാദിത്വവും പ്രോത്സാഹിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ചില ചിന്തകൾ ഈ അവസരത്തിൽ നിങ്ങളുമായി പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ ഇടയിൽ അവരുടെ വ്യക്തിത്വങ്ങൾ, വൈവിധ്യങ്ങൾ, വ്യത്യാസങ്ങൾ എന്നിവയിൽ ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും മനോഭാവത്തിൽ മനസിലാക്കി ജീവിക്കാനുള്ള കഴിവാണ് അത്” – സന്ദേശത്തിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.