ആദ്യത്തെ ഡിജിറ്റൽ സെൻസസിൽ ആശങ്ക രേഖപ്പെടുത്തി പാക്കിസ്ഥാനിലെ ക്രൈസ്തവനേതാക്കൾ

പാക്കിസ്ഥാനിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസ്, രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ കൃത്യമായി കണക്കാക്കുമോ എന്ന് ക്രൈസ്തവനേതാക്കൾ ആശങ്ക ഉയർത്തുന്നു. പാക്കിസ്ഥാനിലെ ക്രിസ്ത്യൻ ജനസംഖ്യ രണ്ട് പതിറ്റാണ്ടുകളായി കുറഞ്ഞു വരുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

“മുൻകാല സെൻസസുകളിൽ ക്രൈസ്തവരുടെ എണ്ണം കുറവാണ്. രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതിയിൽ അവർക്ക് ശരിയായ പ്രാതിനിധ്യം നിഷേധിക്കുന്നു. ഡിജിറ്റൽ സെൻസസിനായി, ഇടവക രേഖകൾ പ്രാദേശിക ഗവൺമെന്റുകളുമായി പങ്കിടുന്നതിൽ ആശങ്കയുണ്ട്. വിവരങ്ങൾ പങ്കുവയ്ക്കാൻ സർക്കാർ ആവശ്യപ്പെടുന്നത് ശരിയല്ല. അവർ ഞങ്ങളെ വിശ്വാസത്തിലെടുക്കണം” – ബിഷപ്പ് സാംസൺ ഷുക്കാർഡിൻ പറഞ്ഞു.

2017 -ലെ സെൻസസ് പ്രകാരം പാക്കിസ്ഥാനിലെ ആകെ ജനസംഖ്യയായ 207 ദശലക്ഷത്തിൽ 1.27 % ക്രൈസ്തവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.