പാക്കിസ്ഥാനിൽ രണ്ടു മാസങ്ങൾക്കു മുമ്പ് തട്ടിക്കൊണ്ടു പോകപ്പെട്ട ക്രിസ്ത്യൻ യുവതിയെ കണ്ടെത്താൻ പോലീസ് നടപടി ഇല്ല 

നിർബന്ധ മതപരിവർത്തനം നടത്തി വിവാഹം കഴിക്കാനായി പാക്കിസ്ഥാനിലെ ഫൈസലാബാദിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട സൈമ ഗുൽസാർ എന്ന യുവതിയെ രണ്ടു മാസമായിട്ടും മോചിപ്പിക്കാൻ പോലീസ് ഇടപെടലില്ല. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത് സഹപ്രവർത്തകരാണെന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും കോടതിയിൽ നടന്ന വിചാരണകൾ പോലും ഫലം കണ്ടിട്ടില്ല.

യുവതിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വിവാഹം കഴിക്കാനായി നിർബന്ധിത മതപരിവർത്തനം നടത്തി തട്ടിക്കൊണ്ടു പോയതാണെന്ന ദൃക്‌സാക്ഷിമൊഴി പോലും വിലപ്പോകാത്ത സ്ഥിതിയാണ് ഉള്ളത്.

സൈമ ഒരു ഫാക്ടറിയിൽ ജോലിക്കാരിയായിരുന്നു. ഏപ്രിൽ അഞ്ചിന് വീട്ടിലേക്കു മടങ്ങുമ്പോൾ സഹപ്രവർത്തകനായ മുഹമ്മദ് സാജിദ് അജ്ഞാതരായ രണ്ട് പേരുമായി കാറിൽ എത്തി യുവതിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തട്ടിക്കൊണ്ടു പോകലിനിടെ സൈമ സഹായം അഭ്യർത്ഥിച്ചപ്പോൾ, അപകടത്തിന്റെ ദൃക്‌സാക്ഷികളായ അർഷാദ് മസിഹും ഇർഫാൻ മസിഹും കാർ തടയാൻ ശ്രമിച്ചെങ്കിലും ആയുധധാരികളായ അക്രമികൾ അവരെ ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു.

മകളെ തട്ടിക്കൊണ്ടു പോയ വിവരം അറിഞ്ഞ സൈമയുടെ പിതാവ് ഗുൽസാർ മസിഹ്, ഫാക്ടറി ഉടമ മുഹമ്മദ് ഷെഹ്ബാസിന്റെ അടുത്തു ചെന്ന് മകളെ വീട്ടിലേക്ക് കൊണ്ടുവരാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുവെങ്കിലും തട്ടിക്കൊണ്ടു പോയ ആൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഫാക്ടറി ഉടമ തയ്യാറായില്ല. രണ്ട് ദിവസത്തിനുള്ളിൽ മകളെ വീണ്ടെടുക്കുമെന്ന് ഫാക്ടറി ഉടമ ഉറപ്പു നൽകിയെങ്കിലും സൈമ, ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് സാജിദിനെ വിവാഹം കഴിച്ചുവെന്ന് പറഞ്ഞ് പിന്നീട് വാക്ക് മാറി. പിതാവ് പോലീസിൽ പരാതി നൽകിയെങ്കിലും നപടിയൊന്നും ഉണ്ടായില്ല.

“രണ്ടു മാസങ്ങൾ കഴിഞ്ഞിട്ടും സൈമ ഗുൽസാറിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. തട്ടിക്കൊണ്ടു പോയ ആളെ വ്യക്തമായി തിരിച്ചറിഞ്ഞു, രണ്ട് ദൃക്‌സാക്ഷികൾ കോടതിയിൽ മൊഴി നൽകി, സഹപ്രവർത്തകൻ തട്ടിക്കൊണ്ടു പോയതായി ഫാക്ടറി ഉടമ സമ്മതിച്ചു. എന്തുകൊണ്ടാണ് പോലീസ് ഇതുവരെ നടപടിയെടുക്കാത്തത്? ന്യൂനപക്ഷ വിഭാഗത്തിൽപെട്ട പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുമ്പോൾ പോലീസ് പലപ്പോഴും മുൻവിധികളല്ല, നിയമപരമായ സംരക്ഷണത്തേക്കാൾ കുറ്റവാളികളുടെ സംരക്ഷണത്തിന് കൂടുതൽ ഇടം നൽകുകയാണ് ചെയ്യുന്നത്” – ഹ്യൂമൻ റൈറ്റ്‌സ് ഫോക്കസ് പാകിസ്ഥാൻ പ്രസിഡന്റ് നവീദ് വാൾട്ടർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.