ക്രിസ്ത്യാനി ആയതിന്റെ പേരിൽ ഇസ്ലാമിക തീവ്രവാദികളുടെ ആസിഡ് ആക്രമണത്തിന് ഇരയായി കുടുംബം

ഉഗാണ്ടയിൽ ഇസ്ലാമിക തീവ്രവാദികൾ ഒരു ക്രൈസ്തവ കുടുംബത്തിന്റെ മേൽ ആസിഡ് ആക്രമണം നടത്തി. ഇസ്ലാം മതത്തിൽ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എന്നതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് കുടുംബാംഗങ്ങളുടെ മേൽ ആസിഡ് സ്‌പ്രേ ചെയ്തത്. “നിങ്ങൾ മരണം അർഹിക്കുന്നു” എന്നു പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. കുടുംബം മരണത്തിൽ നിന്ന് രക്ഷപെട്ടെങ്കിലും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഉഗാണ്ടയിലെ നമുതുംബ ജില്ലയിലെ ഇൻടോങ്കോ ഗ്രാമത്തിൽ ജുമാ വൈശ്വ (38), ഭാര്യ നാസിമു നൈഗാഗ (32), മകൾ ആമിന നാഗുഡി (13) എന്നിവർക്കു നേരെയാണ് ആസിഡ് ആക്രമണം നടന്നത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനു നൽകിയ ശിക്ഷയായിരുന്നു ഈ ആക്രമണം.

തങ്ങൾ ക്രിസ്തുവിശ്വാസം സ്വീകരിച്ചതായി അറിഞ്ഞപ്പോൾ, അവർ മാർച്ച് എട്ടിന് ബന്ധുക്കളുമായി കൂടിക്കാഴ്ചയ്ക്ക് തങ്ങളെ വിളിച്ചു. ഈ കൂടിക്കാഴ്ചയിൽ ക്രിസ്തുവിശ്വാസം സ്വീകരിച്ചതിനെപ്പറ്റി അവര്‍ ഞങ്ങളോട് ചോദിച്ചു. ഞങ്ങൾ യേശുവിൽ വിശ്വസിക്കുകയും ക്രിസ്തുവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തതായി അവരെ അറിയിച്ചു. എന്നാല്‍, യേശുവിനെ ഉപേക്ഷിക്കാൻ അവർ ഞങ്ങളോട് പറഞ്ഞു; പക്ഷേ ഞങ്ങൾ യേശുവിലുള്ള വിശ്വാസത്തിൽ ഉറച്ചുനിന്നു” – -ആക്രമിക്കപ്പെട്ട ജുമാ വൈശ്വ പറയുന്നു.

“യേശുവിലുള്ള വിശ്വാസം തള്ളിപ്പറയാൻ വിസമ്മതിച്ചപ്പോൾ, എന്റെ പിതാവ് അരജാബു ചില ഖുറാൻ വാക്യങ്ങൾ ചൊല്ലി, അതിനു ശേഷം ഞങ്ങൾ വിശ്വാസത്യാഗികളാണെന്നു പറഞ്ഞുകൊണ്ട് അവർ ഖുറാനിൽ നിർദ്ദേശിച്ച പ്രകാരം വടി കൊണ്ട് ബലമായി ഞങ്ങളെ അടിക്കാൻ തുടങ്ങി. അതിനു ശേഷം എന്റെ അച്ഛൻ മുറിക്കുള്ളിൽ കയറി ഒരു കുപ്പി ആസിഡ് എടുത്ത് ഞങ്ങളുടെ മേൽ സ്പ്രേ ചെയ്യുകയായിരുന്നു” – അവർ വെളിപ്പെടുത്തി.

തങ്ങളുടെ മേൽ തെളിച്ചത് ആസിഡാണെന്ന് ആദ്യം മൂന്നു പേർക്കും മനസ്സിലായില്ല. എന്നാൽ ആസിഡ് വീണ വേദനയിൽ ഓടിയപ്പോൾ ചൊറിച്ചിൽ അനുഭവപ്പെട്ടു. അത് വേദന തീവ്രമാകുന്നതു വരെ തുടർന്നു. സമീപത്തുള്ള ഒരു ക്രിസ്ത്യൻ അയൽക്കാരനെ വിളിച്ചു. അദ്ദേഹം ഉടൻ എത്തി അവരെ എംബാലെയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പക്ഷേ, ആ കുടുംബത്തിലെ മകളുടെ അവസ്ഥ ആസിഡ് ആക്രമണത്തില്‍ ഗുരുതരമാവുകയും ജിഞ്ചയിലെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ഇവർ ആശുപത്രിയിൽ ആയിരിക്കുമ്പോൾ മാർച്ച് ഒൻപതിന് ഇവരുടെ വീട് ശത്രുക്കള്‍ അഗ്നിക്കിരയാക്കി.

“ആസിഡ് ആക്രമണത്തിന് ഇരയായാൽ ജീവിതകാലം മുഴുവൻ അവരുടെ ശരീരത്തിൽ അതിന്റെ വടുക്കൾ അവശേഷിക്കും. ഉഗാണ്ടൻ നിയമപ്രകാരം, ആസിഡ് ആക്രമണത്തിൽ അക്രമികൾക്ക് ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാം. എന്നാൽ കുറ്റവാളികൾക്കെതിരെ അപൂർവ്വമായി മാത്രമേ കുറ്റം ചുമത്തപ്പെടാറുള്ളൂ” – ലാഭേച്ഛയില്ലാത്ത ഹോപ്പ് കെയർ റെസ്ക്യൂ മിഷന്റെ സ്ഥാപകനും ഡയറക്ടറുമായ ലിനറ്റ് കിരുങ്കി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.