മുസ്ലീം ഭൂരിപക്ഷ രാജ്യമായ തുർക്കിയിൽ ക്രിസ്ത്യൻ സെമിത്തേരിയ്ക്കു നേരെ ആക്രമണം

മുസ്ലീം ഭൂരിപക്ഷ രാജ്യമായ തുർക്കിയിലെ യെമിസ്‌ലി നഗരത്തിൽ ക്രിസ്ത്യൻ സെമിത്തേരിയ്ക്കു നേരെ ആക്രമണം. വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ജൂൺ 29- നാണ് ആക്രമണം നടന്നത്.

ശവപ്പെട്ടികളും മൃതശരീരങ്ങളും പുറത്തേക്ക് വലിച്ചിട്ട നിലയിലായിരുന്നു. പ്രി ഇസ്ലാമിക സംഘടനയായ യസീദിസ് ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. 1967- ൽ നിർമ്മിച്ച സെമിത്തേരി ചാപ്പൽ വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമത്തിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിറിയൻ ഓർത്തഡോക്സ് സഭയ്ക്ക് ഈ പ്രദേശത്ത് ചരിത്രപരമായ സാന്നിധ്യമുണ്ട്. 2017- മുതൽ ക്രൈസ്തവ സ്വത്തുക്കൾ തുർക്കികളുടെ പൊതു സ്ഥാപനങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ 2018- ൽ പുറത്തുവന്ന നിയമമനുസരിച്ച് സെമിത്തേരികൾ, ദൈവാലയങ്ങൾ, സന്യാസഭവനങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥത ക്രിസ്ത്യൻ സഭയ്ക്ക് പുനഃസ്ഥാപിച്ചു നൽകി.

തുർക്കിയിൽ 98.3% ആളുകളും ഇസ്ലാം മതവിശ്വാസികളാണ്. ആ രാജ്യത്തെ ജനങ്ങളിൽ 0.2% മാത്രമേയുള്ളു ക്രൈസ്തവർ. എന്നാൽ അവർക്ക് തുർക്കിയിൽ രണ്ടായിരം വർഷത്തെ ചരിത്രമുണ്ട്. തുർക്കിയിലെ താർസോസിലാണ് വി. പൗലോസ് ശ്ലീഹ ജനിച്ചത്. അതുപോലെ ബാറി നഗരമാണ് വി. നിക്കോളാസിന്റെ ജന്മസ്ഥലം. വി. ബാർബറ ജനിച്ചതും തുർക്കിയിലെ നിക്കോമീഡിയ നഗരത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.