ഭാവിയിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് കുട്ടികൾ: ഫ്രാൻസിസ് മാർപാപ്പ

ഭാവിയിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് കുട്ടികളെന്നും അവർ പ്രകൃതിക്കു ഭീഷണിയല്ലെന്നും ഫ്രാൻസിസ് മാർപാപ്പ. ജൂൺ പത്തിന് വത്തിക്കാനിൽ യൂറോപ്പിലെ കത്തോലിക്കാ കുടുംബങ്ങളുടെ സംഘടനയെ സ്വീകരിക്കവെയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

കുടുംബങ്ങളെ പിന്തുണയ്ക്കാൻ പാപ്പാ ഈ സംഘടനയോട് ആഹ്വാനം ചെയ്‌തു. അവർക്കും കുട്ടികൾക്കുമെതിരെയുള്ള വിവേചനം, കുറഞ്ഞ ജനനനിരക്ക്, പ്രായമായവരോടുള്ള അവഗണന, അശ്ലീലവീഡിയോകൾ എന്നിവയ്‌ക്കെതിരെ പാപ്പാ മുന്നറിയിപ്പ് നൽകി. ഉക്രൈനിലെ കുടുംബങ്ങളെയോർത്ത് പാപ്പാ ഖേദം പ്രകടിപ്പിച്ചു. പോളണ്ട്, ലിത്വാനിയ, ഹംഗറി എന്നിവിടങ്ങളിൽ അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന കുടുംബങ്ങൾക്ക് പാപ്പാ ഈ അവസരത്തിൽ നന്ദി പറഞ്ഞു.

“കുടുംബങ്ങൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകുന്നതിൽ ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. ഇത് വിലപ്പെട്ട ഒരു സേവനമാണ്. കാരണം ദമ്പതികൾക്കും കുടുംബങ്ങൾക്കും ഇത്തരം സംഘടനകളുടെ പിന്തുണ ആവശ്യമാണ്” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.