‘ബാലവേല’ എന്ന തിന്മയെ നിർമ്മാർജ്ജനം ചെയ്യണമെന്ന് ഫ്രാൻസിസ് മാർപാപ്പ

സമൂഹത്തിൽ വെല്ലുവിളി ഉയർത്തുന്ന ‘ബാലവേല’ എന്ന തിന്മയെ നിർമ്മാർജ്ജനം ചെയ്യണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ലോക ബാലവേല വിരുദ്ധ ദിനമായ ജൂൺ 12-ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വച്ചാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം. ഓരോ ആൺകുട്ടിക്കും പെൺകുട്ടിക്കും അവരുടെ മൗലികാവകാശങ്ങൾ നഷ്ടപ്പെടാതിരിക്കാനും ജോലി ചെയ്യാൻ നിർബന്ധിതരാകാതിരിക്കാനും നമുക്കെല്ലാവർക്കും ഈ തിന്മയെ ഇല്ലാതാക്കാൻ ശ്രമിക്കാം. പ്രായപൂർത്തിയാകാത്തവരെ തൊഴിലിനായി ചൂഷണം ചെയ്യുന്നത് നമ്മെയെല്ലാം വെല്ലുവിളിക്കുന്ന ഒരു യാഥാർത്ഥ്യമാണ്” – പാപ്പാ പറഞ്ഞു.

കുട്ടികളെ ചൂഷണം ചെയ്യുന്നതു കാണുമ്പോൾ പ്രതികരിക്കാതെ പോകരുതെന്ന് 2021 ലോക ബാലവേല വിരുദ്ധ ദിനത്തിൽ പാപ്പാ ആവശ്യപ്പെട്ടിരുന്നു. 2020-ൽ, ബാലവേല ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബാല്യകാലം നഷ്ടപ്പെടുത്തുകയും അവരുടെ സമഗ്രമായ വികസനത്തെ തടസപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണെന്നും പാപ്പാ പ്രസ്താവിച്ചിരുന്നു. കുട്ടികളാണ് നാടിന്റെ ഭാവിയെന്നും അവരെ ഈ ചൂഷണത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യണമെന്നും പാപ്പാ ഈ അവസരത്തിൽ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.