റവ. ഡോ. ജയിംസ് പാലയ്ക്കലും റവ. ഡോ. വർഗീസ് താനമാവുങ്കലും വികാരി ജനറാൾമാർ

ചങ്ങനാശേരി അതിരൂപതയുടെ പുതിയ വികാരി ജനറാൾമാർ ആയി റവ. ഡോ. ജയിംസ് പാലയ്ക്കലിനെയും റവ. ഡോ. വർഗീസ് താനമാവുങ്കലിനെയും ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം നിയമിച്ചു. വികാരി ജനറാളായിരുന്ന മാർ തോമസ് പാടിയത്ത്, ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി ചുമതലയേറ്റ സാഹചര്യത്തിലാണ് പുതിയ വികാരി ജനറാൾമാരുടെ നിയമനം.

അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ദൈവശാസ്ത്ര പരിശീലനകേന്ദ്രങ്ങളുടെയും ചുമതലയാണ് റവ. ഡോ. ജയിംസ് പാലയ്ക്കലിനു നൽകിയിരിക്കുന്നത്. റവ. ഡോ. വർഗീസ് താനമാവുങ്കലിന് സമർപ്പിതരുടെയും സെമിനാരി വിദ്യാർത്ഥികളുടെയും ചുമതലയാണ് നൽകിയിരിക്കുന്നത്.

റവ. ഡോ. ജയിംസ് പാലയ്ക്കൽ നിലവിൽ ഷംഷാബാദ് രൂപതയുടെ സിഞ്ചല്ലൂസായി ചങ്ങനാശേരി അതിരൂപതയുടെ കീഴിലുളള ഇറ്റാവ-ജയ്പൂർ മിഷനുകളുടെ പ്രത്യേക ചുമതല വഹിച്ചുവരികയായിരുന്നു. ഇത്തിത്താനം പൊടിപ്പാറ ഹോളി ഫാമിലി ഇടവകാംഗമാണ്.

റവ. ഡോ. വർഗീസ് താനമാവുങ്കൽ ഇപ്പോൾ അതിരൂപതയുടെ കുറിച്ചി മൈനർ സെമിനാരിയിൽ റെക്ടറായി സേവനം ചെയ്തുവരികയാണ്. ആലപ്പുഴ മണ്ണഞ്ചേരി സെന്റ് മേരീസ് ഇടവകാംഗമാണ്. ഇരുവരും വികാരി ജനറാൾമാരായി നവംബർ 19-ന് ചുമതലയേൽക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.