മംഗോളിയയിൽ കത്തോലിക്കാ വിശ്വാസം വളർന്നതിന്റെ മുപ്പതാം വാർഷികം ആഘോഷിച്ച് വിശ്വാസികൾ

കത്തോലിക്കാ വിശ്വാസം വളർന്നതിന്റെ മുപ്പതാം വാർഷികം ആഘോഷിച്ചു മംഗോളിയയിൽ കത്തോലിക്കാ വിശ്വാസികൾ. വലിയ വിശ്വാസി സമൂഹത്തോട് കൂടി നടത്തപ്പെട്ട ആഘോഷങ്ങളിൽ ദക്ഷിണ കൊറിയയിലെയും മംഗോളിയയിലെയും അപ്പോസ്തോലിക് ന്യൂൺഷ്യോ, ബിഷപ്പ് ആൽഫ്രഡ് സ്യൂറബ്, മിഷനറിമാർക്കും വിശ്വാസികൾക്കും പ്രാദേശിക ഭരണകൂടത്തിനും രാജ്യത്തിനകത്തും പുറത്തും ഈ ദൗത്യത്തിന്റെ സ്ഥിരത സാധ്യമാക്കുന്ന എല്ലാവർക്കും നന്ദി പറഞ്ഞു.

1991-ലെ സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം 1992-ൽ മംഗോളിയ പരിശുദ്ധ സിംഹാസനവുമായി നയതന്ത്രബന്ധം ആരംഭിച്ചു. അങ്ങനെ കോൺഗ്രിഗേഷൻ ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരിയിൽ നിന്ന് മൂന്നു മിഷനറിമാർ മംഗോളിയയിൽ എത്തി. അവരായിരുന്നു വൈദികരായ ഫാ. വെൻസലാവോ പടില, ഫാ. ഗിൽബർട്ട് സെയിൽസ്, ഫാ. റോബർട്ട് ഗോസെൻസ്. ഇവരാണ് മംഗോളിയയിലെ ആദ്യത്തെ മിഷനറിമാർ.

മംഗോളിയയിൽ മൂന്ന് ദശലക്ഷത്തിലധികം ജനസംഖ്യയുണ്ട്, ഇതിൽ കത്തോലിക്കർ ഏകദേശം 1,300 ആണ്. സലേഷ്യൻ മിഷനറിമാർ 2001 മുതൽ രാജ്യത്തിന്റെ തലസ്ഥാനമായ ഉലാൻ ബാറ്ററിൽ ഉണ്ട്. 2004-ൽ അവർ രാജ്യത്തിന്റെ വടക്കൻ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഡാർഖാനിലെ ഒരു ഇടവകയിലും സേവനം ചെയ്യാൻ തുടങ്ങി. 2016 മുതൽ അവർ ഷുവു മിഷനിൽ ശുശ്രൂഷ ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.