ഷെവ. വി. സി. സെബാസ്റ്റ്യൻ വീണ്ടും സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി

ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കാത്തലിക്ക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) യുടെ ലെയ്റ്റി കൗൺസിൽ സെക്രട്ടറിയായി ഷെവലിയർ വി. സി. സെബാസ്റ്റ്യനെ വീണ്ടും ചുമതലപ്പെടുത്തി. ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന സിബിസിഐ യുടെ 142 -മത് സ്റ്റാൻഡിങ് കമ്മിറ്റിയാണ് ലെയ്റ്റി കൗൺസിലിൽ സെക്രട്ടറിയായി സെബാസ്റ്റ്യനെ വീണ്ടും നിയമിച്ചത്.

2025 ഒക്ടോബർ 14 വരെയാണ് കാലാവധി. ഇൻഫം ദേശീയ സെക്രട്ടറി ജനറലും രാഷ്ട്രീയ കിസാൻ മഹാസംഗിന്റെ സൗത്ത് ഇന്ത്യ കൺവീനറും കേരള കാത്തലിക് എൻജിനീയറിംഗ് കോളേജ് മാനേജ്‍മെന്റ്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയാണ് വി. സി. സെബാസ്റ്റ്യൻ.

സീറോ മലബാർ സഭ അൽമായ കമ്മീഷന്റെ പ്രഥമ സെക്രട്ടറിയായിരുന്ന സെബാസ്റ്റ്യന് സഭാ പ്രവർത്തനങ്ങൾക്ക് കത്തോലിക്കാ സഭ ആഗോളതലത്തിൽ നൽകുന്ന ഉന്നത അൽമായ അംഗീകാര ഷെവലിയർ പദവി 2013 ഡിസംബറിൽ ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.