ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ മുപ്പത്തിയഞ്ചാം പൊതുയോഗം നവംബർ ആറ് മുതല്‍

കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ മുപ്പത്തിയഞ്ചാം പൊതുയോഗത്തിന് നവംബർ ആറിനു തുടക്കം കുറിക്കും. ബംഗളുരുവിലെ സെന്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസിൽ ആണ് സമ്മേളനം നടക്കുന്നത്. 11 വരെ നീളുന്ന യോഗത്തിൽ 174 രൂപതകളിൽനിന്നുള്ള ഇരുനൂറോളം ബിഷപ്പുമാരും 64 എമരിറ്റ് സ് ബിഷപ്പുമാരും പങ്കെടുക്കും.

സിബിസിഐയുടെ വിവിധ കമ്മീഷൻ ചെയർമാന്മാരും എക്സിക്യൂട്ടീവ് സെക്രട്ടറിമാരും യോഗത്തിനുണ്ടാകുമെന്നു ബാംഗളൂർ അതിരൂപത വക്താവ് ജെ.എ. കാന്ത് രാജ് അറിയിച്ചു. “വിശുദ്ധകുർബാന, പങ്കാളിത്തം, ഇന്ത്യയിലെ കത്തോലിക്കാ സഭകളുടെ ദൗത്യം” എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. രാജ്യനിർമാണത്തിനായി എങ്ങനെ ഐക്യ ത്തോടെ മുന്നോട്ടുപോകാം എന്നതിനു പുറമേ രാജ്യത്തെ സമകാലിക പ്രശ്നങ്ങളും ചർച്ചയ്ക്കു വരുമെന്ന് അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.