കാത്തലിക് ടീച്ചേഴ്‌സ് മധ്യമേഖല നേതൃത്വ ക്യാമ്പ് മെയ് 27, 28 തീയതികളിൽ

കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെയും, മധ്യമേഖല സമതിയുടെയും, എറണാകുളം – അങ്കമാലി അതിരൂപതയുടെയും നേതൃത്വത്തിൽ മധ്യമേഖലാ നേതൃത്വ ക്യാമ്പ് Three E’s – Enable, Excel, Empower മെയ് 27, 28 വെള്ളി, ശനി ദിവസങ്ങളിൽ കലൂർ റിന്യൂവൽ സെന്ററിൽ വച്ച് നടത്തുന്നു.

കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡൻറ് ജോബി വർഗീസ് അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം എറണാകുളം അങ്കമാലി ആർച്ചുബിഷപ്പ് മാർ ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടർ ഫാ. ചാൾസ് ലെയോൺ സൂപ്പർ 30 വിഷയം അവതരിപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സി. ററി. വർഗീസ് കർമ്മ പദ്ധതി വിഷയാവതരണം നടത്തും. എറണാകുളം അങ്കമാലി കോർപ്പറേറ്റ് മാനേജർ ഫാ. തോമസ് നങ്ങേലി മാലിൽ സന്ദേശം നൽകും. വികാർ ജനറാൾ ഫാ. ജോയി അയിനിയാടൻ ക്ലാസ് നയിക്കും.

സംസ്ഥാന ട്രഷറർ മാത്യു ജോസഫ്, രൂപതാ പ്രസിഡന്റ് ഷീബാ പൗലോസ്, മധ്യമേഖലാ ജനറൽ സെകട്ടറി മോളി എം. ഇ, രൂപത ജനറൽ സെകട്ടറി ബിജു തോമസ് എന്നിവർ പ്രസംഗിക്കും. ക്യാമ്പിൽ സംഘടനാ ചർച്ച, സൂപ്പർ 30, ഔട്ടിംഗ്, കൾച്ചറൽ പ്രോഗ്രാം, പുതിയ കർമ്മ പദ്ധതികൾ എന്നിവ ഉണ്ടായിരിക്കും. മധ്യമേഖലയിലെ പത്ത് രൂപതകളിൽ നിന്നായ 60- ൽ പരം പ്രതിനിധികൾ പങ്കെടുക്കും

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.