പ്രൊ ലൈഫ് തൊപ്പി ധരിച്ചതിന് സ്മിത്‌സോണിയൻ സ്റ്റാഫ് കത്തോലിക്ക വിദ്യാർത്ഥികളെ പുറത്താക്കി

സ്മിത്‌സോണിയൻ എയർ ആൻഡ് സ്‌പേസ് മ്യൂസിയത്തിൽ, പ്രൊ ലൈഫ് സന്ദേശങ്ങൾ ആലേഖനം ചെയ്ത തൊപ്പി ധരിച്ചതിന്റെ പേരിൽ ഒരു സംഘം കത്തോലിക്കാ വിദ്യാർത്ഥിക്കളെ മ്യൂസിയം ജീവനക്കാർ പുറത്താക്കി. സൗത്ത് കരോലിനയിലെ ഗ്രീൻവില്ലിലുള്ള ഔവർ ലേഡി ഓഫ് ദി റോസറി സ്‌കൂളിലെ പന്ത്രണ്ട് വിദ്യാർത്ഥികളെയാണ് മ്യൂസിയത്തിൽ നിന്ന് പുറത്താക്കിയത്.

ജനുവരി ഇരുപതിനായിരുന്നു സംഭവം. പ്രൊ ലൈഫ് റാലിയിൽ പങ്കെടുത്ത ശേഷം സ്മിത്‌സോണിയൻ നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയം സന്ദർശിച്ച അവസരത്തിലാണ് വിദ്യാർത്ഥികൾക്കു നേരെ ഈ വിവേചനം അരങ്ങേറിയത്. “റോസറി പ്രൊ ലൈഫ്” എന്ന് എഴുതിയ നീല നിറത്തിലുള്ള പ്രൊ ലൈഫ് സ്റ്റോക്കിംഗ് തൊപ്പികൾ അവർ ധരിച്ചിരുന്നു. ഇക്കാരണത്താലാണ് ഇവർ പുറത്താക്കപ്പെട്ടതും.

“പലതവണ വാക്കേറ്റമുണ്ടായി. അവരുടെ പ്രൊ ലൈഫ് തൊപ്പികൾ നീക്കം ചെയ്തില്ലെങ്കിൽ മുന്നോട്ട് പോകാൻ സമ്മതിക്കില്ല എന്ന് അവർ നിർബന്ധപൂർവം പറഞ്ഞു” – അമേരിക്കൻ സെന്റർ ഫോർ ലോ ആൻഡ് ജസ്റ്റിസിലെ അറ്റോർണി ജോർദാൻ സെകുലോ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി. മ്യൂസിയം ജീവനക്കാർ വിദ്യാർത്ഥികളെ പരിഹസിക്കുകയും അവരെ പര്യവേഷണങ്ങൾ എന്ന് വിളിക്കുകയും അത്തരം പ്രസ്താവനകൾ പ്രകടിപ്പിക്കാൻ കഴിയാത്ത ഒരു ‘ന്യൂട്രൽ സോൺ’ ആണ് മ്യൂസിയം എന്ന് പറയുകയും ചെയ്തു.

പല തരത്തിലുള്ള തൊപ്പികൾ ധരിച്ച ആളുകൾ അവിടെ ഉണ്ടായിരുന്നെങ്കിലും പ്രൊ ലൈഫ് സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച തൊപ്പികൾ ധരിച്ച കുട്ടികളോടു മാത്രമായിരുന്നു ഈ പ്രശ്നം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.