നൈജീരിയയിൽ നിന്ന് തീവ്രവാദികൾ രണ്ട് കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിലെ കത്തോലിക്കാ ദേവാലയം ആക്രമിച്ച് തീവ്രവാദികൾ രണ്ട് വൈദികരെ തട്ടിക്കൊണ്ടുപോയി. മെയ് 25- നാണ് ജിദാൻ മൈകാംബോയിലെ സെന്റ് പാട്രിക്സ് ദേവാലയത്തിൽ ആയുധധാരികളുടെ ആക്രമണം നടന്നത്.

ആയുധധാരികൾ ദേവാലയത്തിലേക്ക് അതിക്രമിച്ച് കടക്കുകയും തുടർന്ന് ഫാ. സ്റ്റീഫൻ ഒജാപ്പയെയും ഫാ. ഒലിവർ ഒക്‌പാരയെയും തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് സോകോട്ടോ രൂപത പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. വൈദികർക്കൊപ്പം രണ്ട് ആൺകുട്ടികളെയും ആയുധധാരികൾ തട്ടിക്കൊണ്ടുപോയതായി രൂപതാ വക്താവ് ഫാ. ക്രിസ് ഒമോട്ടോഷോ പറഞ്ഞു.

നൈജീരിയയിൽ നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് ഇപ്പോൾ ആക്രമണത്തിനിരയാകുന്നത്. മെയ് 14- ന്, സോകോടോ രൂപതയുടെ ഹോളി ഫാമിലി കാത്തലിക് കത്തീഡ്രൽ, സെന്റ് കെവിൻസ് കാത്തലിക് ചർച്ച്, സെന്റ് ബഖിത സെന്റർ എന്നിങ്ങനെ നിരവധി ദേവാലയങ്ങൾ മുസ്ലീം യുവാക്കൾ നശിപ്പിച്ചിരുന്നു. മെയ് 12-ന് ക്രൈസ്തവ വിദ്യാർത്ഥിയായ ദബോറ യാക്കൂബുവിനെ കൊലപ്പെടുത്തിയ കേസിൽ ഇസ്ലാം മതവിശ്വസികളായ പ്രതികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു മുസ്ലീം യുവാക്കളുടെ ഈ ആക്രമണങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.