ഇവിടെ കത്തോലിക്കാ സഭയുടെ സേവനങ്ങൾ ഒഴിച്ചുകൂടാനാവാത്തത്: ഗാസയിൽ നിന്നും ഒരു വൈദികൻ

ഗാസയിൽ കത്തോലിക്കാ സഭയുടെ സേവനങ്ങൾ ഒഴിച്ചുകൂടാനാവാത്തതെന്ന് ഫാ. ഗബ്രിയേൽ റൊമാനെല്ലി. ഇസ്രായേൽക്കാരും പാലസ്തീൻകാരും തമ്മിലുള്ള സംഘർഷങ്ങൾ നടന്ന ഗാസയിലാണ് ഫാ. ഗബ്രിയേൽ ഇപ്പോൾ സേവനം ചെയ്യുന്നത്.

“ഗാസയിൽ യുവജനങ്ങൾ പലരും ജോലിയില്ലാതെ വിഷമിക്കുകയാണ്. അവിടെ സഭയുടെ പ്രവർത്തനങ്ങൾ പകരം വയ്ക്കാനാവുന്നതല്ല. കാരണം യുവജനങ്ങൾക്ക് ജോലി കണ്ടെത്താനും അങ്ങനെ ഒരു ജീവിതാന്തസിലേക്ക് പ്രവേശിക്കാനും സഭ അവരെ സഹായിക്കുന്നു. ഗാസയിലെ സഭയുടെ പ്രവർത്തനങ്ങൾ ആയിരക്കണക്കിന് രോഗികളെയും ദരിദ്രരെയുമാണ് സഹായിച്ചിട്ടുള്ളത്. 2007 മുതൽ ഇസ്ലാമിക ഭീകരസംഘടനയായ ഹമാസ് ഭരിക്കുന്ന പ്രദേശമാണ് ഗാസ. എന്നാൽ ഇതുവരെ ഇവിടെ മതപീഡനം നടന്നിട്ടില്ല”- ഫാ. ഗബ്രിയേൽ പറഞ്ഞു. ഗാസയിൽ 1,077 ക്രൈസ്തവരാണുള്ളത്. അതിൽ 137 പേരും കത്തോലിക്കരാണ്.

ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിന്റെ കീഴിലാണ് ഗാസയിലെ ഏകദേവാലയമായ ഹോളി ഫാമിലി ഇടവക ദേവാലയം. സംഘർഷഭരിതമായ പ്രദേശമാണെങ്കിലും ദേവാലയത്തിൽ വരുന്ന വിശ്വാസികളുടെ എണ്ണത്തിൽ കുറവൊന്നുമില്ല. ഈ ദേവാലയം വിശ്വാസികളുടെ അഭയകേന്ദ്രമാണെന്നും അതുപോലെ ഇതൊരു സാമൂഹികകേന്ദ്രമാണെന്നും ഫാ. ഗബ്രിയേൽ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.