കത്തോലിക്കാ തത്വചിന്തകയും എഴുത്തുകാരിയുമായ ആലീസ് വോൺ ഹിൽഡെബ്രാൻഡ് അന്തരിച്ചു

കത്തോലിക്കാ തത്വചിന്തകയും എഴുത്തുകാരിയുമായ ആലീസ് വോൺ ഹിൽഡെബ്രാൻഡ് അന്തരിച്ചു. ജനുവരി 14 -ന് തന്റെ 98 -ാം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം.

1923 -ൽ ബെൽജിയത്തിലാണ് ആലീസ് ജനിച്ചത്. 1947 മുതൽ ന്യൂയോർക്ക് സിറ്റിയിലെ ഹണ്ടർ കോളേജിൽ ആലിസ് തത്വശാസ്ത്രം പഠിപ്പിച്ചു. 1984 -ൽ, തന്റെ 37 വർഷത്തെ സേവനത്തിനു ശേഷം ഹണ്ടർ കോളേജിൽ നിന്ന് വിരമിച്ചു. നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും എണ്ണമറ്റ ലേഖനങ്ങളും ഉപന്യാസങ്ങളും എഴുതുകയും ചെയ്തിട്ടുണ്ട്.

കത്തോലിക്കാ വാർത്താ ഏജൻസിയിൽ 80 -ലധികം പ്രോഗ്രാമുകൾ ആലീസ് നിർവഹിച്ചിട്ടുണ്ട്. “കത്തോലിക്കാ ചിന്തകൾക്ക് ആലീസ് നൽകിയ നിരവധി സംഭാവനകൾക്കും വർഷങ്ങളായി ഞങ്ങൾക്കു വേണ്ടി നടത്തിയ നിരവധി പ്രോഗ്രാമുകൾക്കും ഞങ്ങൾ നന്ദിയുള്ളവരാണ് ” – എറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ്‌വർക്ക് ചാപ്ലിൻ ഫാ. ജോസഫ് വൂൾഫ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.