കാത്തലിക് എഞ്ചിനീയറിംഗ് കോളേജ് അസോസിയേഷൻ പ്രവർത്തന പദ്ധതി ഉദ്‌ഘാടനം ജൂലൈ ഏഴിന്

കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളേജ് മാനേജ്‍മെന്റ്സ് അസോസിയേഷൻ നേതൃസമിതിയും വിവിധ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ പദ്ധതികളുടെ ഉദ്‌ഘാടനവും ജൂലൈ ഏഴ് വ്യാഴാഴ്ച കാഞ്ഞിരപ്പിള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും.

രാവിലെ 11 – ന് ആരംഭിക്കുന്ന അസോസിയേഷൻ എക്സിക്യൂട്ടീവ് സമിതിയെ തുടർന്ന് കാത്തലിക് എഞ്ചിനീയറിംഗ് കോളേജ് മാനേജ്‍മെന്റ്സ് അസോസിയേഷന്റെ പ്രവർത്തന വർഷത്തിന്റെയും വിദ്യാഭ്യാസ പദ്ധതികളുടെയും ഉദ്‌ഘാടനം കാഞ്ഞിരപ്പിള്ളി രൂപതാ ബിഷപ്പ് മാർ ജോസ് പുളിക്കൽ നിർവഹിക്കും. കാത്തലിക് എഞ്ചിനീയറിംഗ് കോളേജ് മാനേജ്‍മെന്റ്സ് അസോസിയേഷൻ പ്രസിഡന്റ് റവ. ഡോ. മാത്യു പായിക്കാട്ട് അധ്യക്ഷത വഹിക്കും. സെക്രട്ടറി റവ. ഡോ. ജോസ് കുറിയേടത്ത്, എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാർ അഡ്വ. വി. സി. സെബാസ്റ്റ്യൻ എന്നിവർ വിഷയാവതരണങ്ങൾ നടത്തും.

ഫാ. റോയി വടക്കൻ, ഫാ.ഡെന്നി മാത്യു പെരിങ്ങാട്ട്, മോൺ തോമസ് കാക്കശ്ശേരി, മോൺ. വിൽഫ്രഡ് ഇ. ഫാ. ബോബി മണ്ണംപ്ളാക്കൽ, ഫാ. പോൾ നെടുംപുറം, ഫാ. മാത്യു കോരംകുഴ, ഫാ. ജോർജ് പാറമേൽ, ഫാ. ജെയിംസ് ചെലങ്കോട്ട്, ഫാ. മാത്യു അറേക്കളം, ഫാ. ജസ്റ്റിൻ ആലുങ്കൽ, ഫാ. ജോൺ പാലിയക്കര, ഫാ. ജോർജ് റബയ്റോ, ഫാ. ജോൺ വർഗീസ്, ഫാ. ബിജോയ് റ്റി എന്നിവർ സംസാരിക്കും.

ആഗോള ആധുനിക സാങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ വളർച്ച ലക്ഷ്യംവെച്ച് ദേശീയ രാജ്യാന്തര വിദ്യാഭ്യാസ ഏജൻസികളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾ കാത്തലിക് എഞ്ചിനീയറിംഗ് കോളേജ് മാനേജ്‍മെന്റ്സ് അസോസിയേഷൻ നടപ്പിലാക്കുമെന്ന് സെക്രട്ടറി ഫാ. ജോസ് കുറിയേടത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.