കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് വിരുദ്ധ മാനവമോചന യാത്ര ഇന്ന്

കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾക്കെതിരെ ബോധവത്ക്കരണവും മാനവമോചന സന്ദേശയാത്രയും നടത്തും. ഇന്ന് ഉച്ച കഴിഞ്ഞ്‌ നെടുംകുന്നം ഫൊറോനാ പള്ളിയുടെ സമീപത്തു നിന്നും മാനവമോചന സന്ദേശയാത്ര ആരംഭിക്കും. ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം യാത്ര ഉദ്‌ഘാടനം ചെയ്യും.

2.45-ന് തെങ്ങണയിൽ എത്തിച്ചേരുന്ന യാത്രയെ അഭിവാദ്യം ചെയ്ത് മാർ തോമസ് തറയിൽ പ്രസംഗിക്കും. 4.15-ന് തുരുത്തി പുന്നമൂട് ജംഗ്‌ഷനിൽ എത്തിച്ചേരുന്ന യാത്രയെ, കുറിച്ചി ആതുരാശ്രമം അധിപതി സ്വാമി കൈവല്യാനന്ദ സരസ്വതി ഉദ്‌ഘാടനം ചെയ്യും.

അഞ്ചിന് കോട്ടയം ഗാന്ധിസ്‌ക്വയറിൽ നടക്കുന്ന സമാപന സമ്മേളനം കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് ബിജു പറയുന്നിലം ഉദ്‌ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.