ഭ്രൂണഹത്യ ഒരു അവകാശമല്ല; കുറ്റകൃത്യം: ഇക്വഡോറിലെ കത്തോലിക്കാ മെത്രാന്മാർ

ഭ്രൂണഹത്യ ഒരു അവകാശമല്ല, കുറ്റകൃത്യമാണെന്ന് തെക്കേ അമേരിക്കൻ ഇക്വഡോറിലെ കത്തോലിക്കാ മെത്രാന്മാർ. ഇക്വഡോറിലെ ഭ്രൂണഹത്യാനുകൂല കരടുനിയമത്തെ എതിർത്തുകൊണ്ടുള്ള പ്രാദേശികസഭയുടെ പ്രസ്താവനയിലാണ് മെത്രാന്മാർ ഇപ്രകാരം പറഞ്ഞത്.

“ഭ്രൂണഹത്യ ഒരു അവകാശമല്ല, മറിച്ച് ഒരു കുറ്റകൃത്യമാണ്. ജീവനെ സംരക്ഷിക്കുകയും ഭിഷഗ്വരന്മാരുടെ മനഃസാക്ഷിസ്വാതന്ത്ര്യത്തെ ആദരിക്കുകയും ചെയ്യണം. മനുഷ്യജീവന്റെ ആരംഭമായ ഭ്രൂണത്തെ ഒരു വസ്തുവായി മാത്രം കാണരുത്” – മെത്രാന്മാർ പറയുന്നു.

ബലാത്സംഗം, പ്രായപൂർത്തിയാകാത്ത ഗർഭിണികൾ, അംഗവൈകല്യമുള്ള ഗർഭിണികൾ എന്നിവരുടെ കാര്യത്തിൽ ഭ്രൂണഹത്യ അനുവദിക്കുന്ന കരടുനിയമത്തിനെതിരെയാണ് മെത്രാന്മാർ ശബ്ദമുയർത്തിയിരിക്കുന്നത്. ഈ കരടുനിയമം പുനഃപരിശോധനക്ക് വിധേയമാക്കാൻ മെത്രാന്മാർ ദേശീയ നീതിസമാധാന സമിതിയോട് ഒരു കത്ത് മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.