വിഴിഞ്ഞം സമരത്തിൽ മെത്രാന്മാർക്കെതിരെ കേസെടുത്തു

വിഴിഞ്ഞം സമരത്തിൽ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ സഹായമെത്രാന്‍ ഡോ. ആര്‍.ക്രിസ്തുദാസ് എന്നിവർക്കെതിരെ കേസെടുത്തു. അമ്പതോളം വൈദികർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആര്‍ച്ച് ബിഷപും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. എഫ്.ഐ.ആര്‍. ലഭിച്ച പരാതിക്ക് പുറമെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ആർച്ച്ബിഷപ്പും വൈദികരും ഉൾപ്പെടെയുള്ളവരെ പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തിയതിനെതിരെ ലത്തീൻ അതിരൂപത ശക്തമായി പ്രതികരിച്ചു. സർക്കാർ ഒത്താശയോടെയാണ് പ്രദേശത്ത് സംഘർഷാവസ്ഥയെന്നും ലത്തീൻ അതിരൂപത പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.