ആയിരക്കണക്കിന് വെനെസ്യുലക്കാരെ സഹായിച്ച് കാരിത്താസ് സംഘടന

വെനെസ്യുലയിലെ കറോറ രൂപതയിലെ ആയിരക്കണക്കിന് ആളുകൾക്ക് സഹായമെത്തിച്ച് കാരിത്താസ് സംഘടന. ഓരോ ആഴ്ചയിലും ഭക്ഷണവും ആവശ്യവസ്തുക്കളും അവർ ആളുകൾക്ക് എത്തിക്കുന്നുണ്ട്.

“ഭക്ഷണം വിതരണം ചെയ്യുന്നതിനു പുറമേ, അവർക്കു വേണ്ട മറ്റ് സഹായങ്ങളും ലഭ്യമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. വൈദ്യപരിശോധനകളും നടത്തുന്നുണ്ട്. അതിരൂപതയിലെ ഓരോ ഇടവകയിലും ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്” – കരോറ രൂപതയുടെ കാരിത്താസ് ഡയറക്ടർ, ഫാ. റാമോൺ ബാരിയോസ് പറഞ്ഞു.

രോഗികളെയും തടവുകാരെയും സന്ദർശിക്കുന്നതും കാരിത്താസ് സംഘടന നടത്തുന്ന മറ്റൊരു പ്രവർത്തനമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.