കഷ്ടപ്പാടുകളിൽ നിന്ന് ഓടിപ്പോകാതിരിക്കാൻ വി. ഫ്രാൻസിസ് നമ്മെ സഹായിക്കുന്നു: കർദ്ദിനാൾ സുപ്പി

സെപ്റ്റംബർ നാലിന് വി. ഫ്രാൻസിസിന്റെ തിരുനാളിൽ, വിശുദ്ധന്റെ കബറിടം സ്ഥിതിചെയ്യുന്ന അസ്സീസിയിലെ ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിച്ച് കർദ്ദിനാൾ മത്തിയോ സുപ്പി. കഷ്ടപ്പാടുകളിൽ നിന്ന് ഓടിപ്പോകാതിരിക്കാൻ വി. ഫ്രാൻസിസ് നമ്മെ സഹായിക്കുന്നുവെന്ന് തിരുനാൾ ദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

ഇറ്റാലിയൻ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ പ്രസിഡന്റായ കർദ്ദിനാൾ, കുഷ്ഠരോഗികളെ ആദ്യം കണ്ടപ്പോൾ വിശുദ്ധ ഫ്രാൻസിസ് എങ്ങനെ പിന്തിരിഞ്ഞുവെന്നും അവരെ നേരിട്ടു കണ്ടപ്പോൾ എങ്ങനെ രൂപാന്തരപ്പെട്ടുവെന്നും വിവരിച്ചു. “മറ്റുള്ളവരെ സഹായിക്കുന്നത് നമ്മെത്തന്നെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്നു. ഭാരമേറിയതും താങ്ങാനാവാത്തതുമായ നുകത്തിൽ നിന്ന് നമ്മെ മോചിപ്പിക്കുന്ന സ്നേഹബന്ധത്തിൽ, ആദ്യം നമ്മോട് തന്നെത്തന്നെ ബന്ധിപ്പിച്ച യേശുവിനോട് നമ്മെ ഒന്നിപ്പിക്കുന്ന മധുരവും സൗമ്യവുമായ നുകമാണിത്,” – കർദ്ദിനാൾ സുപ്പി വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.