വിചാരണയിൽ കർദ്ദിനാൾ സെൻ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞെന്ന് ചൈനീസ് അധികാരികൾ

ചൈനയിൽ ജനാധിപത്യത്തിന് അനുകൂലമായി പ്രകടനം നടത്തിയ ആളുകളെ സഹായിച്ച ഫണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ഹോങ്കോങ്ങിലെ ബിഷപ്പ്, എമിരിറ്റസ് കർദ്ദിനാൾ ജോസഫ് സെൻ ചൈനീസ് ഗവൺമെന്റിന്റെ ആരോപണങ്ങളിൽ കുറ്റക്കാരനല്ലെന്ന് വിചാരണയിൽ വെളിവായി. ദേശീയസുരക്ഷാ നിയമപ്രകാരം മെയ് 11-നാണ് കർദ്ദിനാൾ സെൻ അറസ്റ്റിലായത്.

കമ്മ്യൂണിസ്റ്റ് ഭരണകൂടം ഏർപ്പെടുത്തിയ പുതിയ സുരക്ഷാനിയമത്തിനെതിരെ 2019 -ൽ അറസ്റ്റ് ചെയ്യപ്പെടുകയോ, പരിക്കേൽക്കുകയോ ചെയ്ത പ്രതിഷേധക്കാരെ പിന്തുണക്കുന്നതിനായി സൃഷ്ടിച്ച 612 ഹ്യുമാനിറ്റേറിയൻ എയ്ഡ് ഫണ്ടുമായുള്ള ബന്ധത്തിൽ താൻ നിരപരാധിയാണെന്ന് ഒക്ടോബർ 26-ന് തൊണ്ണൂറുകാരനായ കർദ്ദിനാൾ സെൻ പ്രഖ്യാപിച്ചുവെന്ന് എപി ഏജൻസി റിപ്പോർട്ട് ചെയ്തു. അഭിഭാഷകയായ മാർഗരറ്റ് എൻജി, മുൻ എംപി സിഡ് ഹോ, പ്രൊഫ. ഹുയി പോ-ക്യൂങ്, ആക്ടിവിസ്റ്റുകളായ ഡെനിസ് ഹോ, സെ ചിങ്-വീ എന്നിവരും അന്ന് അറസ്റ്റിലായിരുന്നു.

കർദ്ദിനാൾ കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ, അദ്ദേഹത്തിന് ഏകദേശം 1,275 യുഎസ് ഡോളർ വരെ പിഴ ചുമത്തിയേക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത വിചാരണ ഒക്ടോബർ 31-ലേക്കു മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.