സമാധാനം സ്ഥാപിക്കുന്നതിന് മതത്തിനും പങ്കുണ്ട്: കർദ്ദിനാൾ പരോളിൻ

സമാധാനം സ്ഥാപിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മതവും ഒരു പങ്ക് വഹിക്കുന്നുവെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ. സമീപകാലത്തു നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്നതിൽ മതങ്ങൾക്കുള്ള പങ്കിനെക്കുറിച്ചും എക്യുമെനിക്കൽ ഡിപ്ലോമസിയുടെ സാധ്യതകളെക്കുറിച്ചും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി സംസാരിച്ചു. സമാധാന ഉടമ്പടികൾ ചർച്ച ചെയ്യുന്നതിലും പ്രാവർത്തികമാക്കുന്നതിലുമുള്ള സഭയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു.

“സമാധാന ഉടമ്പടികൾ നീതിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. അടിച്ചേൽപ്പിക്കപ്പെടുന്ന സമാധാന ഉടമ്പടികൾ പുതിയ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ എല്ലാ സംഖ്യകക്ഷികളുടെയും താൽപര്യങ്ങൾ കണക്കിലെടുക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം” – കർദ്ദിനാൾ പറഞ്ഞു.

ക്ഷമയെക്കുറിച്ച് കൂടുതൽ സഭ പഠിപ്പിക്കണമെന്നും മുറിവുകൾ സൗഖ്യപ്പെടാൻ ഏറ്റവും മികച്ച മാർഗ്ഗം ക്ഷമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.