സൗമ്യമായ വ്യക്തിത്വമായിരുന്നു ശ്രീ കോടിയേരി ബാലകൃഷ്ണന്റേത്: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

സൗമ്യമായ വ്യക്തിത്വമായിരുന്നു ശ്രീ കോടിയേരി ബാലകൃഷ്ണ ന്റേതെന്ന് കെ സി ബി സി പ്രസിഡന്റ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി. കോടിയേരി ബാലകൃഷ്ണൻ സൗമ്യമായ പെരുമാറ്റം കൊണ്ടും സൗഹൃദ ശൈലിയിലുള്ള ഇടപെടൽ കൊണ്ടും പൊതു സമൂഹത്തിൽ സ്വീകാര്യത നേടിയ വ്യക്തിയായിരുന്നു. എല്ലാ വിഭാഗം ജനങ്ങളുമായി സംവേദിക്കാനുള്ള പ്രത്യേക ശൈലി അദ്ദേഹത്തിനുണ്ടായിരുന്നു.

കേരളത്തിന്റെ ആഭ്യന്തര-ടൂറിസം മന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനം നല്ല ഭരണാധികാരിയാണെന്നു തെളിയിക്കുന്നതായിരുന്നു. തന്റെ നേതൃപാടവം കൊണ്ട് രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ കോടിയേരി ബാലകൃഷ്ണൻ സൗമ്യതയാണ് എല്ലാവരെയും ചേർത്തു നിർത്താനുള്ള കരുത്ത് നൽകുന്നതെന്ന് പൊതു പ്രവർത്തകരെ ബോധ്യപ്പെടുത്തിക്കൊണ്ടാണ് കടന്നുപോകുന്നത്. ശ്രീ കോടിയേരി ബാലകൃഷ്ണന്റെ ദേഹ വിയോഗത്തിൽ കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ അനുശോചനം അറിയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.