ലോകത്തെ കൂടുതൽ മാനവികമാക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗം വിദ്യാഭ്യാസമാണ്: കർദ്ദിനാൾ പരോളിൻ

എല്ലാ മാറ്റങ്ങളും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു വിദ്യാഭ്യാസ പ്രക്രിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഓർമ്മപ്പെടുത്തി കർദ്ദിനാൾ പരോളിൻ. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ‘രൂപാന്തരീകരണ വിദ്യഭ്യാസ ഉച്ചകോടി’യിൽ സംസാരിക്കവെയാണ് കർദ്ദിനാൾ പീയെത്രൊ പരോളിൻ ഈ കാര്യം വ്യക്തമാക്കിയത്.

കത്തോലിക്കാ സഭ തുടക്കം മുതൽ തന്നെ സുവിശേഷവത്ക്കരണത്തോടു കൂടി അറിവും സംസ്കാരവും ശാസ്ത്രവും പകർന്നുനല്കൽ സംയോജിപ്പിച്ചിരുന്നു. വിദ്യ പ്രദാനം ചെയ്യുന്നതിൽ മുൻനിരയിൽ നിൽക്കുന്ന കത്തോലിക്കാ സഭയുടെ കീഴിൽ വിവിധ ഭൂഖണ്ഡങ്ങളിലായി, ഇന്ന് ഏതാണ്ട് രണ്ടുലക്ഷത്തിൽപരം വിദ്യാലയങ്ങളും 1365 സർവ്വകലാശാലകളും ഉണ്ട്. അവയിൽ 7 കോടി വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു – കർദ്ദിനാൾ വിശദീകരിച്ചു.

നമുക്ക് വിദ്യഭ്യാസത്തിലൂടെ മെച്ചപ്പെട്ടൊരു ലോകത്തിനായി പരിശ്രമിക്കാൻ സാധിക്കുമെന്ന ഉറച്ച ബോധ്യത്താലാണ് ഫ്രാൻസിസ് പാപ്പാ. കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പാണ് വിദ്യാഭ്യാസ ആഗോള ഉടമ്പടി ആരംഭിച്ചതെന്നും നമ്മുടെ ലോകത്തെയും ചരിത്രത്തെയും കൂടുതൽ മാനവികമാക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് വിദ്യഭ്യാസമാണെന്ന് പാപ്പാ തദ്ദവസരത്തിൽ ചൂണ്ടിക്കാട്ടുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. വിദ്യഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ സ്വയം അറിയൽ, അപരനെ അറിയൽ, സൃഷ്ടിയെ അറിയൽ, ദൈവത്തെ അറിയൽ എന്നീ തത്വങ്ങളാകുന്ന നാലു സ്തംഭങ്ങളാൽ നയിക്കപ്പെടണമെന്ന പാപ്പായുടെ ഉദ്ബോധനവും കർദ്ദിനാൾ പരോളിൻ അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.