കർത്താവിന് ഉയർപ്പിക്കാൻ പറ്റാത്ത ഒരു സാഹചര്യവുമില്ല: കർദ്ദിനാൾ പരോളിൻ

അക്രമണത്തിന്റെ നടുവിലും കർത്താവിന് ഉയർത്തെഴുന്നേൽപ്പിക്കാൻ പറ്റാത്ത അവസ്ഥകൾ ഒന്നുമില്ല എന്ന് വെളിപ്പെടുത്തി കർദ്ദിനാൾ പിയെത്രോ പരോളി൯. ഉക്രൈന് വേണ്ടി റോമിലെ സാന്താ മരിയ മേജർ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിയിലാണ് കർദ്ദിനാൾ ഇപ്രകാരം പറഞ്ഞത്.

യുക്രെയ്നും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 30 വർഷം ഓർമ്മിച്ച് അർപ്പിച്ച ദിവ്യബലിയിൽ 60 ലധികം രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും പ്രതിനിധികളും പങ്കെടുത്തു. യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടിയും യുദ്ധം അവസാനിക്കാൻ വേണ്ടിയും കർദ്ദിനാൾ പരോളിൻ പ്രാർത്ഥിച്ചു.

ദൈവത്തിന്റെ ആത്മാവിന് ഉയർപ്പിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ ഒന്നും വിട്ടുവീഴ്ച ചെയ്യപ്പെട്ടിട്ടില്ല എന്നും അവശിഷ്ടങ്ങൾക്കിടയിൽ പുനർനിർമ്മാണത്തിന്റെ വഴികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്പരം ഇല്ലാതാക്കാനല്ല മറിച്ച് വളരാൻ പരസ്പരം സഹായിച്ച് എല്ലാവരും ഐക്യത്തിൽ ജീവിക്കാനാണ് ദൈവം ആഗ്രഹിക്കുന്നതെന്നും, അതിനാൽ ആയുധങ്ങൾ കൊണ്ടുള്ള പോരാട്ടത്തിന്റെ വിപത്തിൽ നിന്ന് മോചിപ്പിക്കാൻ ദൈവത്തിന്റെ ആത്മാവിനെ കൊണ്ടു നിറക്കാൻ കർദ്ദിനാൾ പ്രാർത്ഥിച്ചു. ഒരു യഥാർത്ഥ മനുഷ്യ സാഹോദര്യമാണ് ദൈവത്തിന് സ്വപ്നം എന്ന് കർദ്ദിനാൾ പരോളിൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.