തലശേരി അതിരൂപതയുടേത് സമ്പന്നമായ വിശ്വാസ പൈതൃകം: കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്

തലശേരി അതിരൂപതയുടേത് സമ്പന്നമായ ആരാധനക്രമ പാരമ്പര്യവും അനുഷ്ഠാന രീതികളുമുള്ള സഭാസമൂഹമെന്നതും സീറോ മലബാർ സഭയുടെ ധന്യതയാണെന്നും സിബിസിഐ പ്രസിഡന്റും മുംബൈ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. ഇന്നലെ മാര്‍ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹനത്തിന് പിന്നാലേ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.

ലത്തീൻ റീത്തിൽ ധാരാളം സ്ഥാനാരോഹണത്തിൽ പങ്കെടുത്തിട്ടുണ്ട്, എനിക്ക് മലയാളം അറിയില്ല, മാത്രമല്ല നിങ്ങളുടെ പൗരസ്ത്യ സുറിയാനി ആരാധനാക്രമത്തെക്കുറിച്ചും അറിയില്ലായിരുന്നു. പക്ഷേ ശുശ്രൂഷകളെ ഞാന്‍ മനസിലാക്കി. ലത്തീൻ ആരാധനാക്രമത്തെക്കാളും സമ്പന്നമാണ് നിങ്ങളുടെ ആരാധനാക്രമമെന്ന് എനിക്ക് മനസ്സിലായി. കാരണം അതിലെ ആചാരങ്ങളും അതിലെ പ്രതീകാത്മകതയും വളരെ ചെറുതും അതിലേറെ അർത്ഥമുള്ളതുമാണ്. സീറോ മലബാര്‍ സഭയുടെ ആരാധനാക്രമത്തിൽ നിന്നും ധാരാളം പഠിക്കാനുണ്ടെന്നും കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.