കർദിനാൾ മത്തേയുവിനെ ഇറാനിൽ നിന്ന് ഒഴിപ്പിച്ചു; യുദ്ധഭീതിയിൽ ക്രൈസ്തവർ രാജ്യം വിടുന്നു

ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനികസംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, വത്തിക്കാൻ പ്രതിനിധിയും ടെഹ്റാൻ ആർച്ച്ബിഷപ്പുമായ കർദിനാൾ ഡൊമിനിക് മത്തേയുവിനെ ഇറാനിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. മേഖലയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് കത്തോലിക്കാ വിശ്വാസികൾ ഇറാൻ വിടുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വത്തിക്കാന്റെ നിർദേശത്തെത്തുടർന്നാണ് കർദിനാൾ മത്തേയുവിനെ ടെഹ്റാനിൽ നിന്ന് മാറ്റിയത്. ഇറാനിലെ ക്രൈസ്തവസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി അവസാന നിമിഷം വരെയും അവിടെ തുടരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും, വത്തിക്കാൻ നയതന്ത്ര കാര്യാലയം ഇടപെട്ട് അദ്ദേഹത്തെ റോമിലേക്ക് മാറ്റുകയായിരുന്നു.

ലെബനനിലെ ബോംബാക്രമണത്തിൽ ഫാ. പിയറി അൽ റാഹി കൊല്ലപ്പെട്ട സംഭവവും ഇറാനിലെ സൈനികതാവളങ്ങൾക്കു നേരെ ഉണ്ടാകാൻ സാധ്യതയുള്ള ആക്രമണങ്ങളും ക്രൈസ്തവരിൽ വലിയ ഭീതിയുണ്ടാക്കിയിട്ടുണ്ട്. പല കുടുംബങ്ങളും തുർക്കി, ജോർദാൻ തുടങ്ങിയ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.