ദൈവത്തിൻറെ നിയമം ഹൃദയങ്ങളിലാണ് കുടികൊള്ളുന്നത്: കർദ്ദിനാൾ തഗ്ലെ

കർത്താവിൻറെ നിയമം ഇനിമേൽ ശിലാഫലകങ്ങളിലായിരിക്കില്ല ഹൃദയത്തിലായിരിക്കും എഴുതപ്പെടുകയെന്ന് കർദ്ദിനാൾ ലൂയിസ് അന്തോണിയൊ തഗ്ലെ. കത്തോലിക്കാ ഉപവിപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന കാരിത്താസ് ഇൻറർനാസിയൊണാലിസിൻറെ അദ്ധ്യക്ഷനും റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകലാശാലയുടെ ഗ്രാൻ ചാൻസലറുമാണ് അദ്ദേഹം.

ദൈവവചനം ഹൃദയത്തിൽ നിങ്ങൾക്ക് ശ്രവിക്കാൻ കഴിയുന്നതിന് ഞാൻ നിങ്ങളിൽ പുതിയൊരു ചൈതന്യം നിക്ഷേപിക്കും എന്ന എസക്കിയേൽ പ്രവാചകൻറെ വാക്കുകൾ അനുസ്മരിച്ച കർദ്ദിനാൾ തഗ്ലെ ദൈവത്തിൻറെ നിയമം വിദൂരത്തല്ലെന്നും ഹൃദയങ്ങളിലാണെന്നും ഉദ്ബോധിപ്പിച്ചു. പരിസ്ഥിതിപരിപാലനത്തിൽ വരുന്ന വീഴ്ചകളെക്കുറിച്ചും പരാമർശിച്ച അദ്ദേഹം ഇത്, സൃഷ്ടിയും മനുഷ്യനും തമ്മിൽ ഏതാണ്ടൊരു പിളർപ്പിനും ശത്രുതയ്ക്കും നിമിത്തമാകുന്നുണ്ടെന്ന് പറഞ്ഞു. സംഘർഷങ്ങളും അക്രമങ്ങളും ഭിന്നിപ്പുകളും ഇന്ന് നിരവധിയാണെന്ന വസ്തുതയും കർദ്ദിനാൾ തഗ്ലെ ചൂണ്ടിക്കാട്ടി.

കിഴക്കൻ ആഫ്രിക്കൻ നാടുകളിലെ മെത്രാൻ സംഘങ്ങളുടെ സമിതിയുടെ ഇരുപതാം സമ്പൂർണ്ണ സമ്മേളനം പതിനാറാം തീയതി സമാപിക്കും. ടാൻസാനിയായിലെ ദാർ എസ് സലാം ആണ് സമ്മേളന വേദി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.