മരിയുപോളിൽ കാരിത്താസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിൽ അനുശോചനം അറിയിച്ച് കർദ്ദിനാൾ ടാഗിൽ

ഏഴ് പേരുടെ മരണത്തിനിടയാക്കിയ മരിയുപോളിൽ കാരിത്താസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിൽ അനുശോചനം അറിയിച്ച് കർദ്ദിനാൾ ടാഗിൽ. ഏപ്രിൽ 12 – നാണ് കോൺഗ്രിഗേഷൻ ഓഫ് ഇവാഞ്ചലൈസേഷന്റെ തലവനായ കർദ്ദിനാൾ ടാഗിൽ അനുശോചനം അറിയിച്ചത്.

“ആക്രമണത്തിന്റെ ഇരകളായവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനവും അടുപ്പവും പ്രകടിപ്പിക്കുന്നു. യുദ്ധം അവസാനിപ്പിക്കാനും അതുപോലെ ഓരോ വ്യക്തിയിലും സ്വന്തം കൂടപ്പിറപ്പുകളെ കാണാനുമുള്ള എല്ലാ ശ്രമങ്ങളും നടത്താൻ അന്താരാഷ്ട്ര സമൂഹത്തോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു”- കാരിത്താസ് ഇന്റർണാഷനലിസിന്റെ തലവനും കൂടിയായ കർദ്ദിനാൾ ടാഗിൽ പറഞ്ഞു. മരിയുപോളിലെ കാരിത്താസ് ഓഫീസിനുനേരെ നടന്ന ഷെല്ലാക്രമണത്തിൽ രണ്ട് ജീവനക്കാർ ഉൾപ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. മാർച്ച് 15- ന് നടന്ന ആക്രമണത്തിൽ കാരിത്താസ് ഓഫീസിലെ രണ്ട് ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്ന് ഏപ്രിൽ 11- നാണ് സംഘടന സ്ഥീരീകരിച്ചത്.

തെക്കുകിഴക്കൻ ഉക്രൈനിലെ തുറമുഖ നഗരമാണ് മരിയുപോൾ. ഫെബ്രുവരി 24- ന്, ഉക്രൈനിൽ സമ്പൂർണ അധിനിവേശം തുടങ്ങിയ ദിവസം തന്നെ ഈ നഗരം ആക്രമിക്കപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.