കർദ്ദിനാൾ ജോസഫ് ടോംകോ അന്തരിച്ചു

സ്ലോവാക്യൻ കർദ്ദിനാൾ ജോസഫ് ടോംകോ അന്തരിച്ചു. കോൺഗ്രിഗേഷൻ ഫോർ ദി ഇവാഞ്ചലൈസേഷൻ ഓഫ് പീപ്പിൾസിന്റെ പ്രീഫെക്റ്റ് എമിരിറ്റസും കോളേജ് ഓഫ് കർദ്ദിനാൾസിലെ ഏറ്റവും പഴയ അംഗവുമായിരുന്നു അദ്ദേഹം. 98 വയസായിരുന്നു അദ്ദേഹത്തിന്.

ആഗസ്റ്റ് എട്ടിന് പുലർച്ചെ അഞ്ചു മണിക്കായിരുന്നു അന്ത്യം. 1985-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തിയത്. സെന്റ് വിൻസെന്റ് ഡി പോളിന്റെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ പരിചരണത്തിലായിരുന്നു അദ്ദേഹം. റോമിലെ തന്റെ അപ്പാർട്ട്‌മെന്റിൽ വച്ചാണ് കർദ്ദിനാൾ ടോംകോ അന്തരിച്ചത്. നട്ടെല്ലിന് പരിക്കേറ്റതിനാൽ അദ്ദേഹത്തെ ജൂൺ 25-ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൃതസംസ്കാര തീയതി പിന്നീട് പ്രഖ്യാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.