ഉക്രൈനിലെ യുദ്ധത്തിന്റെ കെടുതികൾ അത്യന്തം വേദനാജനകം: കർദ്ദിനാൾ ഡോളൻ

ഉക്രൈനിൽ റഷ്യ നടത്തുന്ന അതിക്രമങ്ങൾ അറുതിയില്ലാതെ തുടരുകയാണ്. വിവിധ ലോകരാജ്യങ്ങൾ ഉക്രൈനിൽ നിന്നുള്ള അഭയാർത്ഥികളെ സഹായിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അഞ്ചു ദശലക്ഷത്തിലധികം അഭയാർത്ഥികൾ ഉക്രൈനിൽ നിന്ന് പലായനം ചെയ്തു. അതിൽ മൂന്ന് ദശലക്ഷത്തോളം ആളുകൾ പോളണ്ടിലേക്കാണ് എത്തിയിരിക്കുന്നത്. മെയ് രണ്ടിന് പ്രക്ഷേപണം ചെയ്ത ഒരു അഭിമുഖത്തിൽ ഉക്രൈൻ സന്ദർശിച്ച ന്യൂയോർക്കിലെ കർദ്ദിനാൾ തിമോത്തി ഡോളൻ പങ്കുവെച്ചു.

ഉക്രൈനിലും പോളണ്ട്, സ്ലൊവാക്യ ഉൾപ്പെടെയുള്ള അതിർത്തി രാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി കടന്നുവന്നവരെ കർദ്ദിനാൾ സന്ദർശിച്ചിരുന്നു. അഭയാർത്ഥികളെ സഹായിക്കാൻ കാണിച്ച കരുതലിനെ കർദ്ദിനാൾ പ്രശംസിച്ചു. ബോംബാക്രമണം നടന്ന ലിവിവിൽ ഏകദേശം 20 വയസ്സുള്ള യുവാവിന്റെ അനുഭവം കർദ്ദിനാൾ വിവരിച്ചു. “യുദ്ധം തുടങ്ങിയ അന്നുമുതൽ അവൻ നിശബ്ദനായി ഇരിക്കുന്നു. ശാരീരികമായി കുഴപ്പമൊന്നും ഇല്ലെങ്കിലും മാനസികമായി ആ ചെറുപ്പക്കാരൻ തകർന്നവനായിരുന്നു”- കർദിനാൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.