ഗർഭച്ഛിദ്രത്തിലൂടെ നിഷ്കളങ്ക കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്നത് നിഷ്ഠൂരമായ പ്രവർത്തി: കർദ്ദിനാൾ സെലസ്റ്റിനോ ആയോസ്

ഗർഭച്ഛിദ്രം ചെയ്യുന്നത് ധാർമ്മികവും മതപരവുമായ പ്രബോധനങ്ങൾക്ക് എതിരാണ്. അത് കരുണയില്ലാത്ത പ്രവർത്തിയാണെന്നും കർദ്ദിനാൾ സെലസ്റ്റിനോ ആയോസ്. ഏപ്രിൽ 24- ന് സാന്റിയാഗോ ഡി ചിലിയിലെ ദൈവകരുണയുടെ ദേവാലയത്തിന്റെ ശിലാസ്ഥാപന കർമ്മത്തിനിടയിലാണ് കർദ്ദിനാൾ ഇപ്രകാരം പറഞ്ഞത്.

“അബോർഷനിലൂടെ നിരപരാധികളായ കുഞ്ഞുങ്ങളെ കൊല്ലുന്നത് നിഷ്ഠൂരമായ പ്രവർത്തിയാണ്. അത് ഒരിക്കലും ഇല്ലാതാക്കപ്പെടുന്ന കുട്ടിയോടോ, അല്ലെങ്കിൽ ആ കുട്ടിയുടെ മാതാവിനോടോ കാണിക്കുന്ന കരുണയല്ല. ധാർമ്മികവും മതപരവുമായ പ്രബോധനങ്ങളെ എതിർത്തുകൊണ്ട് മനുഷ്യവികസനം വികൃതമാക്കുന്നത് കാരുണ്യമല്ല. നമ്മൾ ജീവിതത്തിൽ മുന്നോട്ട് നീങ്ങുകയും എന്നാൽ പിന്നിൽ അവശേഷിക്കുന്നവനെ ഉപേക്ഷിക്കുകയും ചെയ്യുന്നത് ഒരിക്കലും ദയയല്ല”- കർദ്ദിനാൾ സെലസ്റ്റിനോ പറഞ്ഞു. കാരുണ്യത്തിന് പലപ്പോഴും ആശ്വാസത്തിന്റെയും മുഖമുണ്ടെന്ന് കർദ്ദിനാൾ കൂട്ടിച്ചേർത്തു. നമ്മൾ പലപ്പോഴും കഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നു. എന്നാൽ സഹനത്തിന്റെ നാളുകളിൽ സഹോദരങ്ങൾ നമുക്ക് നൽകുന്ന വാത്സല്യത്തിലും പിന്തുണയിലും പ്രകടമാകുന്നത് ദൈവത്തിന്റെ കരുണയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ തന്നെയാണ് ഈ ശിലാസ്ഥാപനകർമ്മവും നടന്നത്. കോളിന ജില്ലയിലെ സാന്താ ഫൗസ്റ്റീന ഇടവകയിലെ വിശ്വാസികളും ഇടവക വികാരിയായ ഫാ. ജുവാൻ ഇഗ്നാസിയോ സ്ക്രാംമും പ്രാദേശിക അധികാരികളും ഈ കർമ്മത്തിൽ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.