മുൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ ആഞ്ചലോ സോഡാനോ അന്തരിച്ചു

വത്തിക്കാൻ മുൻ നയതന്ത്രജ്ഞനും റിട്ടയേർഡ് സ്റ്റേറ്റ് സെക്രട്ടറിയുമായ കർദ്ദിനാൾ ആഞ്ചലോ സൊഡാനോ മെയ് 27- ന് അന്തരിച്ചു. അദ്ദേഹത്തിന് 94 വയസ്സായിരുന്നു.

കോവിഡ്- 19 ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് പിന്നീട് ന്യൂമോണിയ സ്ഥിരീകരിച്ചു. മെയ് ഒൻപത് മുതൽ അദ്ദേഹം റോമിലെ കൊളംബസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെയ് 31- ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് അദ്ദേഹത്തിന്റെ മൃതസംസ്കാരം ശുശ്രൂഷകൾ നടക്കുക. ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് പാപ്പാ കർദ്ദിനാളിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.