കർഷകരുടെ ദുരിതം പരിഹരിക്കാൻ സർക്കാർ നിർബന്ധബുദ്ധി കാട്ടണം: മാർ ജോർജ് ആലഞ്ചേരി

ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് കർഷകരുടെ ദുരിതം പരിഹരിക്കാൻ സർക്കാർ നിർബന്ധബുദ്ധി കാട്ടണമെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. നിലവിൽ സംസ്ഥാന സർക്കാർ ധീരമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകുകയാണ്. കർഷകരുടെ പ്രശ്നത്തിലും ഇതു തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സിറ്റി സെന്റ് ജോസഫ്സ് പള്ളിയിൽ കോഴിക്കോട് രൂപതാ ശതാബ്ദി ആഘോഷത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ബഫർ സോൺ വിഷയത്തിൽ കോടതിവിധിയോടെ ആയിരക്കണക്കിനു കർഷകർ വലിയ ആശങ്കയിലാണ്. പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന കാര്യത്തിൽ തർക്കമില്ല. മാർപാപ്പ ഉൾപ്പെടെയു ള്ളവരുടെ ഈ ആശയം ഉൾക്കൊണ്ടു ജീവിക്കുന്നവരാണ് ക്രൈസ്തവർ. എന്നാൽ, കേരളത്തിലും രാജ്യത്തും നിലനിൽക്കുന്ന സാഹചര്യം മനസിലാക്കണം. കർഷകരെ സംരക്ഷിക്കാൻ സർക്കാരിനു സാധിക്കും. ഇതിനു നിയമപരമായി മുന്നോട്ടുപോകാ നും പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള നേതൃവൈഭവം സർക്കാരിനുണ്ടെന്നും അദ്ദേ ഹം പറഞ്ഞു. ഭരിക്കുന്നവരും ഇനി ഭരിക്കാനിരിക്കുന്നവരും നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കണം. എന്നാൽ മാത്രമേ മനുഷ്യകുലത്തിന് ഐക്യത്തോടെയുള്ള ജീവിതം സാധ്യമാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത കോഴിക്കാട് രൂപത ശതാബ്‌ദി ആഘോഷവേദിയിലായിരുന്നു മേജർ ആർച്ചുബിഷപ്പ് കർഷകരുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.